ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെ കോണ്‍ഗ്രസിനെ മറികടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള ഭരണവുമായി മുന്നോട്ട് പോകും. കോണ്‍ഗ്രസ് പലവട്ടം പരാജയപ്പെട്ടിട്ടുണ്ടെങ്കിലും അതിവേഗം തിരിച്ചു വരവ് നടത്തിയിട്ടുണ്ട്. അധികാരത്തില്‍ നിന്ന് പ്രതിപക്ഷത്തിലേക്ക് മാറുന്നുവെന്ന് ചെറിയ മാറ്റം മാത്രമേ ഉള്ളൂ. പ്രതിപക്ഷത്തിന് ചില ചുമതലകള്‍ നിര്‍വഹിക്കാനുണ്ട്.
സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ അതിശക്തമായി കോണ്‍ഗ്രസ് തിരിച്ചു വരവ് നടത്തും. കേന്ദ്രത്തിന് ചില നടപടികള്‍ ജനങ്ങളെ തൃപ്തരാക്കിയില്ല. അതില്‍ ഏറ്റവും പ്രധാനം വിലവര്‍ധനയാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ചെയ്തത്.
രാഷ്ട്രീയപരമായ വ്യത്യാസമുണ്ടായാലും പുതിയ കേന്ദ്രസര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
LIVE Kerala Lok Sabha 2014 Election Results
http://elections.webdunia.com/kerala-loksabha-election-results-2014.htm
LIVE Lok Sabha 2014 Election Results
http://elections.webdunia.com/Live-Lok-Sabha-Election-Results-2014-map.htm