‘ ജിമ്മിക്കി കമ്മല്‍ ‍’ ഡാന്‍സ് കൊണ്ട് വന്ന ഒരു ഭാഗ്യമേ !

മലര്‍ മിസ്സിനെയും ഷെര്‍ലിന്‍ തോല്‍പ്പിച്ചു !

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (13:16 IST)
വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ സിനിമയെക്കാള്‍ ഹിറ്റായത് ചിത്രത്തിലെ പാട്ടാണ്. 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന തുടങ്ങുന്ന പാട്ട്. അനില്‍ പനച്ചൂരാനായിരുന്നു പാട്ടിന്റെ വരികളെഴുതിയിരുന്നത്.
 
'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന് തുടങ്ങുന്ന പാട്ടിന്റെ ഓഡീയോ പുറത്ത് വന്ന മുതല്‍ ഇത് ഹിറ്റായിരുന്നു. പിന്നീട് വീഡിയോ കൂടി എത്തിയതോടെ തരംഗമാവുകയായിരുന്നു. കേരളത്തില്‍ മാത്രമല്ല ജിമ്മിക്കി കമ്മലിന്റെ ഓളം തമിഴ്‌നാട്ടിലേക്കും പടര്‍ന്നിരുന്നു. 
 
ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കോമേഴ്‌സിലെ അദ്ധ്യാപികയായ ഷെറില്‍ കടവനും സംഘവും അവതരിപ്പിച്ച ജിമ്മിക്കി കമ്മല്‍ ഡാന്‍സ് വന്‍ഹിറ്റായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷെറിലിനെ തേടി വലിയൊരു ഓഫറാണ്. ജിമ്മിക്കി കമ്മല്‍ ഡാന്‍സിലൂടെ ഹിറ്റായ ഷെറില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നു എന്ന വാര്‍ത്തയായിരുന്നു.
 
തമിഴ് സിനിമയിലായിരിക്കും ഷെറിലിന്റെ അരങ്ങേറ്റമെന്ന് ടൈംസ് ഓഫ് ഇന്ത്യയടക്കം റിപ്പോര്‍ട്ട് ചെയ്തത്. ഷെറിലിനെ തേടിയെത്തിരിക്കുന്ന ഭാഗ്യം തമിഴ് സിനിമയില്‍ ഇളയദളപതി വിജയിയുടെ നായികയായി അഭിനയിക്കുന്നു എന്നതായിരുന്നു. എന്നാല്‍ ഇതിനെ പറ്റി ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments