Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അതെ...പെട്ടെന്ന് തിരുവന്തപുരം എത്തണം, 5 മണിക്ക് ജനരക്ഷാ യാത്രയുണ്ട് അതില്‍ കയറിക്കോ, ഈ ട്രെയിന്‍ എത്തുന്നതിന് മുന്നില്‍ അവിടെ എത്താം’; കുമ്മനത്തിന് ട്രോളുകളുടെ പൊടിപൂരം

‘ഇത് കുമ്മനം അല്ല, ഉസൈൻ ബോള്‍ട്ടാണ്’; കുമ്മനത്തിന്റെ ജനരക്ഷാ യാത്രയ്ക്ക് ട്രോളുകളുടെ പൊടിപൂരം

കേരളം
, തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (14:28 IST)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം. ഏത് വിഷയവും നിസാരമായി ട്രോളുന്ന ട്രോളന്മാര്‍ ഇത്തവണ ഏറ്റെടുത്തത് കുമ്മനത്തിന്റെ ജനരക്ഷാ യാത്രയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ട്രോളുകള്‍ക്ക് നിരവധി കമന്റുകള്‍ ഇതിനോടകം വന്നു കഴിഞ്ഞു.
 
കാറ്റിനെപ്പോലും വെല്ലുന്ന വേഗത്തിലാണ് കുമ്മനത്തിന്റെ യാത്രയെന്നും വേഗത്തിന്റെ രാജാവ് ഉസൈൻ ബോൾട്ടിനെ വരെ തോൽപ്പിക്കും കുമ്മനം എന്ന് തുടങ്ങുന്ന നിരവധി ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. നാല് ദിവസം എടുത്ത് കണ്ണൂര് പിന്നിട്ട യാത്ര ഏതാനും ദിവസങ്ങള്‍ കൊണ്ട് പത്തനംതിട്ട പിന്നിട്ടതാണ് ട്രോളന്മാര്‍ ആഘോഷമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് ആവർത്തിച്ച് ഹൈക്കോടതി