‘ആ വമ്പന്‍ സ്രാവിനെ എനിക്കറിയാം‘ - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
പള്‍സര്‍ സുനിക്കൊപ്പം ഞാന്‍ ജയിലിലുണ്ടായിരുന്നു : തോക്ക് സ്വാമി
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തോട് പ്രതികരിച്ച് തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദ. കേസിലെ വമ്പന്‍ സ്രാവ് ദിലീപ് അല്ലെന്നും അതാരാണെന്ന് തനിക്കറിയാമെന്നും സ്വാമി പറഞ്ഞു. മംഗളം ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയിലായിരുന്നു സ്വാമിയുടെ വെളിപ്പെടുത്തല്‍.
സുനി ഒരു ആയുധം മാത്രമാണെന്നും ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ ഏറ്റെടുക്കാനും മാത്രം ആളല്ല സുനിയെന്നും സ്വാമി പറയുന്നു. കാക്കനാടുള്ള ഒരു ഫ്ലാറ്റില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. അതും ആക്രമണം നടന്നതിന്റെ തലേദിവസം. സുനിക്ക് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വേഷിച്ചില്ലെന്നും സ്വാമി ആരോപിക്കുന്നു.
ദിലീപ് ഇങ്ങനെ ചെയ്യുമോ എന്നെനിക്കറിയില്ല. തനിക്ക് ഒരു ഡിക്റ്റടീവ് സംഘം ഉണ്ട്. അവരാണ് വിവരങ്ങള്‍ അറിയിക്കുന്നത്. ഭയം കൊണ്ടാണ് കേസിലെ ഉന്നതന്റെ പേര് പറയാത്തതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. പള്‍സര്‍ സുനിക്കൊപ്പം കാക്കനാട്ടെ ജയിലില്‍ താനും ഉണ്ടായിരുന്നുവെന്നും സ്വാമി വ്യക്തമാക്കുന്നു.