‘ആംബുലന്‍സിന് മറ്റ് വാഹനങ്ങള്‍ തടസമാകാതിരിക്കാനാണ് മുന്നില്‍ പോയത്’; വിചിത്രവാദവുമായി ഡ്രൈവര്‍

‘ആംബുലന്‍സിന് മറ്റ് വാഹനങ്ങള്‍ തടസമാകാതിരിക്കാനാണ് മുന്നില്‍ പോയത്’; വിശദീകരണവുമായി ഡ്രൈവര്‍

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (11:27 IST)
പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം കാര്‍ ഓടിച്ച സംഭവത്തില്‍ വിശദീകരണവുമായി വാഹന ഉടമ. മറ്റ് വാഹനങ്ങള്‍ ആംബുലന്‍സിന് തടസമാകാതിര്‍ക്കാന്‍ ആംബുലന്‍സിന് പൈലറ്റ് പോയതാണെന്നാണ് കാര്‍ ഡ്രൈവര്‍ ജോസ് പൊലീസിന് മൊഴിനല്‍കിയത്.
 
കെഎല്‍ ‍17എല്‍ ‍, 202 എന്ന നമ്പറിലുള്ള കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെയും കൊണ്ട് പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സിന് മുന്നിലാണ് കാര്‍ തടസമായത്. 
 
കാര്‍ ആംബുലന്‍സ് തടസ്സപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പെരുമ്പാവൂര്‍ നിന്ന് വരുന്ന വഴി ആലുവ ജിടിഎന്‍ ജങ്ഷനില്‍ വച്ചാണ് എസ്.യു.വി കാര്‍ ആംബുലന്‍സിന് മുന്നില്‍ കയറിയത്. ആംബുലന്‍സിന് കടന്നുപോകാനുള്ള സൗകര്യം പലയിടങ്ങളിലും ലഭിച്ചെങ്കിലും കാര്‍ ഡ്രൈവര്‍ ഒതുക്കിത്തന്നില്ലെന്ന് ആംബുലന്‍സിന്റെ ഡ്രൈവര്‍ മധു വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

അടുത്ത ലേഖനം
Show comments