‘ആരൊക്കെയോ ചെയ്തതിന് ഞാന്‍ അനുഭവിക്കുന്നു, തിരിച്ചുവരും’ - ഈറനണിഞ്ഞ് ദിലീപ്
‘അയാളെ എനിക്കറിയില്ല‘ - ദിലീപ്
ആരൊക്കെയോ ചെയ്തതിനുള്ളതാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്നും പഴയതുപോലെ തിരിച്ചു വരുമെന്നും ദിലീപ് വ്യക്തമാക്കി. തൃശ്ശൂരിലെ ടെന്നീസ് അക്കാദമിയില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സുഹൃത്തും സിനിമാനിര്‍മാതാവുമായ അംജിത്തിനോട് ദിലീപ് ഇക്കാര്യം പറഞ്ഞത്.
ടെന്നീസ് അക്കാദമി ഖജാന്‍ജിയായ അംജിത് ദിലീപ് നായകനായ വാര്‍ ആന്‍ഡ് ലൗ സിനിമയുടെ നിര്‍മാതാവാണ്. ‘ഞാന്‍ അങ്ങനെയൊരാളെ കണ്ടിട്ടില്ല. ജീവിതത്തില്‍ ഇതേവരെ കാണാത്ത ഒരാളെക്കുറിച്ചാണ്....' പള്‍സര്‍ സുനിയുടെ പേരു പറയാതെ ദിലീപ് പറഞ്ഞു.
അതേസമയം, ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ദിലീപിനെ രാവിലെ 11 മണിക്ക് അങ്കമാലി കോടതിയില്‍ ഹാജരാക്കും. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കും. കേസ് അന്വേഷണം സംബന്ധിച്ച് വെള്ളിയാഴ്ച നിര്‍ണായക നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന.