‘ഇങ്ങനെയാണെങ്കില്‍ നാളെ മതേതര തക്കാളി, മതേതര വെണ്ടക്ക എന്നൊക്കെ പറയേണ്ടി വരില്ലേ?’; പിണറായിയുടെ പ്രസ്താവനയെ വിമർശിച്ച് സുരേന്ദ്രന്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. യോഗയെ മതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ചെറുക്കണമെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെയാണ് സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. സത്യത്തില്‍ എന്താണീ മതേതര യോഗ? ഇങ്ങനെ പോയാല്‍ നാളെ മതേതര തക്കാളി മതേതര വെണ്ടക്ക എന്നൊക്കെ പറയേണ്ടി വരില്ലേ?എന്നും സുരേന്ദ്രൻ ചേദിക്കുന്നു. ഭാരതീയ ആചാര്യൻമാർ ചിട്ടപ്പെടുത്തിയതുകൊണ്ട് അത് ഇന്ത്യക്കാർക്കു മാത്രമുള്ളതോ ഹിന്ദുക്കൾക്കു മാത്രം അവകാശപ്പെട്ടതാണെന്നോ ആരെങ്കിലും എവിടെയെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോ? എന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നു.
സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം: