‘ഇതാ ഈ വള നിങ്ങള്‍ക്കുള്ളതാണ്, വിറ്റ് കാശാക്കി ഉപയോഗിക്കാം’ - കോളനി നിവാസികള്‍ക്ക് ഊരി നല്‍കിയ വള ഫോട്ടോയെടുത്ത ശേഷം തിരികെ വാങ്ങി ശോഭ സുരേന്ദ്രന്‍ മാതൃകയായി!
മാലിന്യക്കുഴിയില്‍ നിന്നും ഭക്ഷണ അവശിഷ്ടങ്ങള്‍ കഴിക്കുന്ന കുട്ടികള്‍, അവര്‍ക്കായി ഊരി നല്‍കിയ സ്വര്‍ണവള ഫോട്ടോയെടുത്ത ശേഷം തിരിച്ചുവാങ്ങി; ശോഭ സുരേന്ദ്രന്റെ നാടകം ഇങ്ങനെ
പേരാവൂരിലെ അമ്പലക്കുഴി കോളനിയിലെ രണ്ട് കുട്ടികാള്‍ മാലിന്യക്കുഴിയില്‍ നിന്നും ഭക്ഷണ അവശിഷ്ടങ്ങള്‍ വാരിത്തിന്നുന്ന വാര്‍ത്ത വന്നത് 2015ല്‍ ആയിരുന്നു. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സംഭവത്തെ ബിജെപി 2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് ആയുധമാക്കിയിരുന്നു.
ബിജെപി നേതാക്കള്‍ കോളനി സന്ദര്‍ശിച്ചിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുമ്മനം രാജശേഖരന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ കോളനി സന്ദര്‍ശിക്കുകയും ഗ്രാമ ദത്തെടുത്തതായി അറിയിക്കുകയും ചെയ്തിരുന്നു. സംഭവത്തിലെ കഥകള്‍ ഓരോന്നായി പുറംലോകത്തേക്കെത്തുകയാണ്.
ദത്തെടുക്കല്‍ പ്രസ്താവനകള്‍ നടത്തിയെങ്കിലും അതിനുശേഷം ബിജെപിയിലെ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കോളനിനിവാസികള്‍ പറയുന്നു. കോളനിക്കാരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് പറഞ്ഞ് ശോഭ സുരേന്ദ്രന്‍ തന്റെ കയ്യില്‍ കിടന്ന വളയൂരി നല്‍കിയിരുന്നു. ‘കോളനിനിവാസികള്‍ക്ക് ശോഭയുടെ കാരുണ്യം’ എന്ന് പറഞ്ഞ് വലിയ വാര്‍ത്തയൊക്കെ വന്നിരുന്നു.
എന്നാല്‍, ഇതെല്ലാം ഒരു നാടകമായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് കോളനിനിവാസികള്‍. ഊരി നല്‍കിയ വള ഫോട്ടോയെടുത്തശേഷം ശോഭ തിരിച്ചുവാങ്ങിയെന്ന് ഇവര്‍ പറയുന്നു. ഈ നാടകത്തിന് ശേഷം അവരോടൊപ്പം ഭക്ഷണം കഴിച്ചശേഷമാണ് ശോഭ സുരേന്ദ്രനും സംഘവും മടങ്ങിയത്.
(ഉള്ളടക്കത്തിന് കടപ്പാറ്റ്: നാദര ന്യൂസ്)