‘ഇനി ഒരിക്കലും ഞങ്ങള്‍ ഒന്നിക്കില്ല’ ; വീണ്ടും വിവാഹിതയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത നിഷേധിച്ച് ലിസി
പ്രിയദര്‍ശനുമായി വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നടി ലിസി രംഗത്ത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഇരുവരും വരുന്ന ഡിസംബറില്‍ വീണ്ടും വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ലിസി രംഗത്തെത്തിയത
പ്രിയദര്‍ശനുമായി വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നടി ലിസി രംഗത്ത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഇരുവരും വരുന്ന ഡിസംബറില്‍ വീണ്ടും വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ലിസി രംഗത്തെത്തിയത്.
താന്‍ വിവാഹബന്ധം വേര്‍പെടുത്താനുള്ള കാരണം പ്രിയനും തന്റെ കുട്ടികൾക്കും ബഹുമാനപ്പെട്ട കോടതിയ്ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാരണങ്ങൾ അടിസ്ഥാനബന്ധം പോലും ഇല്ലാത്തതാണെന്നും ലിസി വ്യക്തമാക്കി.
ഇരുവരും പിരിയാന്‍ കാരണം ജ്യോത്സ്യന്‍ പറഞ്ഞ പ്രകാരമായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. പ്രിയദര്‍ശന്റെ ദീര്‍ഘായുസിനും കുടുംബത്തിന്റെ ഐശ്വര്യത്തിനുമായി വിവാഹം വേപെടുത്തണമെന്നും രണ്ടുവര്‍ഷം കഴിഞ്ഞ് വീണ്ടും വിവാഹിതരാകണമെന്നും പ്രമുഖനായ ഒരു ജ്യോത്സ്യന്‍ ലിസിയോട് പറഞ്ഞെന്നും ഇതുപ്രകാരമാണ് വിവാഹബന്ധം വേര്‍പെടുത്തിയതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
വിവാഹമോചനം നൽകാനുമുള്ള കാരണങ്ങളെയും കുറിച്ച് ഇപ്പോള്‍ ചർച്ച ചെയ്യാനോ വെളിപ്പെടുത്താനോ ആകില്ലെന്നും ലിസി പറഞ്ഞു. ഇപ്പോൾ വന്നിരിക്കുന്ന വാർത്തയും അഭിമുഖങ്ങളും കെട്ടിച്ചമച്ചതാണ്. ഈ വിഷയത്തിൽ ഞാനാരോടും പ്രതികരിച്ചില്ല. എന്നാൽ ചിലർ എന്നെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു. പ്രിയദർശനുമായുള്ള വിവാഹമോചനം നിയമപരമായി പൂർത്തിയാകാൻ ഇനി മൂന്നുമാസത്തെ കാലതാമസമുണ്ട്. അതുവരെ പ്രിയദർശനെതിരെയുള്ള ഗാർഹിക പീഡനത്തിന്റെ കേസും തടഞ്ഞുവച്ചിരിക്കുകയാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ ഇത്തരത്തില്‍ ഇടപെടുന്നത് ഒഴിവാക്കണമെന്നും ഫേസ്ബുക്കിലൂടെ ലിസി പറഞ്ഞു.