Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യും’; നടന്‍ അലന്‍സിയറിനെതിരെ സംഘപരിവാര്‍

‘ഈ കമ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യും’; നടന്‍ അലന്‍സിയറിനെതിരെ സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചരണം

‘ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യും’; നടന്‍ അലന്‍സിയറിനെതിരെ സംഘപരിവാര്‍
കോഴിക്കോട് , വ്യാഴം, 19 ഒക്‌ടോബര്‍ 2017 (08:02 IST)
ചലച്ചിത്ര നടന്‍ അലന്‍സിയറിനെതിരെ സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചരണം.  കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന സരോജ് പാണ്ഡെയുടെ പ്രസ്താവനയില്‍ കറുത്ത തുണി കൊണ്ട് കണ്ണ് മറച്ച് കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലെത്തിയ അലന്‍സിയറുടെ നടപടിയാണ് സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്.
 
അലന്‍സിയറെ വധിക്കുക, കണ്ണ് അടിച്ചു പൊട്ടിക്കുക തുടങ്ങിയ പ്രതികരണങ്ങളാണ് സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പ് ആയ ‘കാവിപ്പട’യില്‍ നിറയുന്നത്. അലന്‍സിയറുടെ ചിത്രമടക്കം ‘ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യും?’ എന്ന, ശ്രുതി അശോകന്‍ എന്ന പ്രൊഫൈലില്‍ നിന്നു വന്ന പോസ്റ്റിന് കീഴെയാണ് കൊലവിളിയും അക്രമത്തിനുള്ള ആഹ്വാനവും നിറഞ്ഞിരിക്കുന്നത്. പോസ്റ്റിന് ആറ് മണിക്കൂറിനകം ആയിരത്തോളം ലൈക്കാണ് ലഭിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്നാട്ടില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു