Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എനിക്കറിയാം ആരാണ് ഇതിന് പിന്നിലെന്ന്’ - ദിലീപിന്റെ മറുപടിയില്‍ ഒന്നും മിണ്ടാനില്ലാതെ സഹതടവുകാര്‍

ജയിലില്‍ കഴിയുമ്പോഴും തന്നെ ക്രൂശിക്കുന്നത് അടുത്ത സുഹൃത്തുക്കള്‍ തന്നെയെന്ന് ദിലീപ്

ദിലീപ്
, ഞായര്‍, 30 ജൂലൈ 2017 (11:28 IST)
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും ആരോപണങ്ങളും പ്രചരിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ വന്നത്. ജയില്‍ അധികൃതരില്‍ നിന്നും സഹതടവുകാരില്‍ നിന്നും ആണ് ദിലീപ് ഈ വാര്‍ത്ത അറിയുന്നത്.
 
കാവ്യ നാലു മാ‍സമാണെന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നെങ്കിലും ദിലീപ് ജയിലില്‍ പത്രം വായിക്കാറില്ല. എന്നാല്‍, സഹതടവുകാരില്‍ നിന്നും ഇക്കാര്യമറിഞ്ഞ ദിലീപ് ഇത് വിശ്വസിച്ചില്ല. കഴിഞ്ഞ ദിവസവും കാവ്യയുമായും മകള്‍ മീനാക്ഷിയുമായും ദിലീപ് സംസാരിച്ചിരുന്നു. മാധ്യമങ്ങള്‍ എന്നെ ക്രൂശിക്കുന്നതിനൊപ്പം കൂടുംബത്തെ വേട്ടയാടുകയാണന്നും ദിലീപ് പറഞ്ഞു. 
 
തന്നെ ഈ ക്രൂശിക്കുന്നതിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാം. സിനിമ രംഗത്തുള്ളവര്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്നും അതിനു പിന്നില്‍ തന്റെ അടുത്ത സുഹൃക്കള്‍ തന്നെയാണെന്നും ദിലീപ് സഹതടവുകാരോട് പറഞ്ഞതായാണ് വിവരം. 
 
ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തതിനു പിന്നിലെ കാരണവും ഇതാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ വിശദാശംങ്ങള്‍ പഠിച്ചുവരുന്ന പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഎസ്ടി വന്നപ്പോള്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ അവസ്ഥ എന്ത്?