‘എന്റെ കല്യാണത്തിന് പള്‍സര്‍ സുനി പങ്കെടുത്തിട്ടില്ല, ‘ലക്ഷ്യ’യ്ക്ക് ആ ക്രിമിനലുമായി ഒരു ബന്ധമില്ല; വെളിപ്പെടുത്തലുമായി കാവ്യയുടെ സഹോദരന്‍
എന്റെ കല്യാണത്തിന് പള്‍സര്‍ സുനി പങ്കെടുത്തതെന്നത് വ്യാജ പ്രചാരണമെന്ന് കാവ്യയുടെ സഹോദരന്‍
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്റെ വിവാഹചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്ന് നടി കാവ്യമാധവന്റെ സഹേദരന്‍ മിഥുന്‍ മാധവന്‍. പള്‍സര്‍ സുനിയുമായി തനിക്കോ തന്റെ കുടുംബത്തിലുള്ളവര്‍ക്കോ ഒരു തരത്തിലുള്ള ബന്ധവുമില്ല. മാത്രമല്ല, വീട്ടില്‍വച്ചു നടന്ന ഒരു ചടങ്ങിലും തങ്ങള്‍ക്കാര്‍ക്കും ഒരു പരിചയവുമില്ലാത്ത സുനിയെ ക്ഷണിച്ചിട്ടില്ലെന്നും മുഥുന്‍ പറയുന്നു.
തന്റെ വിവാഹചടങ്ങില്‍ പള്‍സര്‍ സുനി പങ്കെടുത്തതായി അന്വേഷണ സംഘം അറിയിച്ചെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. തന്റെ വിവാഹത്തിന്റെ ഫോട്ടോകളോ വീഡിയോകളോ ഇതുവരെ അന്വേഷണ സംഘം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ല.
കാവ്യയുടെയും തന്റെയും വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയ്ക്ക് പള്‍സര്‍ സുനിയുമായോ, ഈ കേസുമായോ ഒരു ബന്ധവുമില്ലെന്നും ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് ഇപ്പോള്‍ തങ്ങള്‍ കടന്നുപോകുന്നതെന്നും ഇത്തവണ തങ്ങളാരും ഓണം ആഘോഷിച്ചിട്ടില്ലെന്നും മിഥുന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
മിഥുന്‍ മാധവന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: