Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഓ.. വല്ല്യ കാര്യായിപ്പോയി’; കോണ്‍ഗ്രസുമായി സഹകരണം വേണ്ടന്ന സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിനെതിരെ വിടി ബല്‍‌റാം

കോണ്‍ഗ്രസുമായി സഹകരണം വേണ്ടന്ന സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിനെതിരെ വിടി ബല്‍‌റാം

‘ഓ.. വല്ല്യ കാര്യായിപ്പോയി’; കോണ്‍ഗ്രസുമായി സഹകരണം വേണ്ടന്ന സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിനെതിരെ വിടി ബല്‍‌റാം
, തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (13:40 IST)
ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വേണ്ടെന്ന സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ വിടി ബല്‍‌റാം. ബല്‍‌റാം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ഓ.. വല്ല്യ കാര്യായിപ്പോയി എന്ന് തുടങ്ങി കൊണ്ടാണ് ബല്‍‌റാമിന്റെ പോസ്റ്റ് തുടങ്ങുന്നത്. 
 
‘കോണ്‍ഗ്രസിനെ തകർക്കാന്‍ ഏത്‌ ചെകുത്താനുമായും കൂട്ടുകൂടും എന്ന ഇഎംഎസിന്റെ മുദ്രാവാക്യം‌ എത്രയോ തവണ പ്രാവർത്തികമാക്കിയവര്‍ ഇനിയും ആ ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാല്‍ മതിയെന്ന് ബല്‍‌റാം പറയുന്നു’ .
 
ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു. സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തള്ളിയാണ് കേന്ദ്രകമ്മിറ്റിയുടെ ഈ തീരുമാനം. വോട്ടെടുപ്പ് നടത്താതെയായിരുന്നു ഈ ധാരണയിൽ കേന്ദ്ര കമ്മിറ്റി എത്തിയതെന്നതും ശ്രദ്ധേയമായി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിയല്‍എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം: അഡ്വ സി പി ഉദയഭാനു ഏഴാം പ്രതി