‘കണ്ണടച്ചാല്‍ ഇരുട്ടാകുന്നതല്ല ചരിത്രം’ - വിടി ബല്‍‌റാമിനു മറുപടിയുമായി എസ് എഫ് ഐ

എസ് എഫ് ഐ നേതാക്കളെ പരിഹസിച്ച് വി ടി ബല്‍‌റാം

Webdunia
ശനി, 30 സെപ്‌റ്റംബര്‍ 2017 (09:10 IST)
എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന ജാഥയെ പരിഹസിച്ച് പോസ്റ്റിട്ട എം എല്‍ എ വിടി ബല്‍‌റാമിനു മറുപടിയുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍. കസവ് സാരിയുടുത്ത് മുത്തുക്കുട പിടിച്ച് പെണ്‍കുട്ടികള്‍ക്ക് നടുവിലൂടെ നടന്നു നീങ്ങുന്ന എസ് എഫ് ഐ നേതാക്കളുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് വി ടി ബല്‍‌റാം ഇവരെ പരിഹസിച്ചിരിക്കുന്നത്. 
 
ബൽറാമിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ ശകുനിത്തരത്തിന് ഇത്തവണ വിഷയമായത് എസ് എഫ് ഐ സംസ്ഥാന തല ജാഥയ്ക്ക് മലപ്പുറത്തെ ഒരു കാമ്പസിൽ നൽകിയ സ്വീകരണത്തിന്റെ ചിത്രമാണ്. മലപ്പുറത്തെ പല കാമ്പസുകളിലേക്കും ജാഥ കടന്നു പോയത് കയറ്റില്ല എന്ന തിട്ടൂരത്തെ വെല്ലുവിളിച്ചും ലംഘിച്ചും തന്നെയാണെന്ന് വിജിന്‍ പറയുന്നു.
 
എൻ എസ് യു ഐ അഖിലേന്ത്യാ നേതാവിനെ തന്തൂരി അടുപ്പിലിട്ട് ചുട്ടുകൊന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെയും നിലമ്പൂരിൽ പാർട്ടി ഓഫീസിനകത്തിട്ട് നിങ്ങളുടെ സഹപ്രവർത്തകർ കൊന്ന് തള്ളിയ രാധയുടെയും ചരിത്രവും പറഞ്ഞു കൊടുക്കാം. സാമർഥ്യക്കാരനായ വി ടി ബൽറാം കണ്ണടച്ചാൽ ഇരുട്ട് മൂടുന്നതല്ലല്ലോ ഒരു ചരിത്രവും‘. - വിജിന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments