‘മുത്തുക്കുടയും കസവുസാരിയും പിന്നെ സഖാക്കളും’ - എസ്എഫ്ഐയുടെ ജാഥയെ പരിഹസിച്ച് വിടി ബൽറാം
എസ് എഫ് ഐ നേതാക്കളെ പരിഹസിച്ച് വി ടി ബല്‍റാം
എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന ജാഥയെ പരിഹസിച്ച് എം എല്‍ എ വിടി ബല്‍റാം.കസവ് സാരിയുടുത്ത് മുത്തുക്കുട പിടിച്ച് പെണ്‍കുട്ടികള്‍ക്ക് നടുവിലൂടെ നടന്നു നീങ്ങുന്ന എസ് എഫ് ഐ നേതാക്കളുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് വി ടി ബല്‍റാം ഇവരെ പരിഹസിച്ചിരിക്കുന്നത്.
ലിംഗനീതി അടക്കമുള്ള പുരോഗമന വിഷയങ്ങള്‍ സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാവട്ടെ എന്നാണ് ബല്‍റാം കുറിച്ചിരിക്കുന്നത്. കയ്യുയര്‍ത്തിയും മുഷ്ടി ചുരുട്ടിയും അഭിവാദ്യം ചെയ്ത് മുന്നോട്ടുപോകുന്ന ആണ്‍ വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കൾക്ക് ഇരുപുറവും കസവുസാരിയുടുത്ത് മുത്തുകുട പടിച്ചു നിൽക്കുന്ന പെൺ സഖാക്കളുമുണ്ട്.
‘കയ്യുയർത്തിയും മുഷ്ടി ചുരുട്ടിയും അഭിവാദ്യം ചെയ്ത് മുന്നോട്ടുപോകുന്ന ആൺ വിപ്ലവ വിദ്യാർത്ഥി നേതാക്കൾ, അവർക്ക് മുത്തുക്കുട പിടിച്ച് നൽകുന്ന കസവുസാരിയുടുത്ത പെൺ സഖാക്കൾ.എസ്‌എഫ്‌ഐ ജാഥക്കും സമ്മേളനത്തിനും ആശംസകൾ. ലിംഗനീതി അടക്കമുള്ള പുരോഗമന വിഷയങ്ങൾ സമ്മേളനത്തിൽ സജീവ ചർച്ചയാവട്ടെ‘. എന്നായിരുന്നു ബൽറാമിന്റെ പേസ്റ്റ്.