Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയണമെങ്കില്‍ സാരിയുടുത്ത് പുറത്തിറങ്ങി നോക്കണം’; മുഖ്യമന്ത്രിയോട് ഗൗരിയമ്മ

സാരിയുടുത്ത് പുറത്തിറങ്ങി നോക്കൂ... പിണറായി വിജയനോട് ഗൗരിയമ്മ

‘കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയണമെങ്കില്‍ സാരിയുടുത്ത് പുറത്തിറങ്ങി നോക്കണം’; മുഖ്യമന്ത്രിയോട് ഗൗരിയമ്മ
തിരുവനന്തപുരം , ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (16:47 IST)
ഇന്ന് കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന അവസ്ഥ അറിയണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു സാരിയുടുത്ത് പുറത്തേക്കിറങ്ങി നോക്കണമെന്ന് കെ ആർ ഗൗരിയമ്മ. നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുൻസാമാജികരുടെ ഒത്തുചേരലില്‍ മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു ഗൗരിയമ്മയുടെ പരാമർശം.
 
നിയമസഭാ സമ്മേളനങ്ങളുടെ ഓർമകൾ പുതുക്കികൊണ്ടുള്ള മുൻസാമാജികരുടെ സുഹൃദ്സംഗമത്തിലാണ് ഗൗരിയമ്മ സംസ്ഥാനത്തെ സ്ത്രീസുരക്ഷയെക്കുറിച്ചു വാചാലയായത്. ആദ്യക്കാലങ്ങളില്‍ രാത്രി പത്തുമണി കഴിഞ്ഞും താന്‍ നടന്നുവീട്ടിൽ പോയിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ സ്ഥിതി ഏറെ മാറിയെന്നും അവർ പറഞ്ഞു. ആദ്യനിയമസഭയിലെ അംഗങ്ങളായിരുന്ന ഇ.ചന്ദ്രശേഖരനേയും കെ.ആർ.ഗൗരിയമ്മയേയും ചടങ്ങിൽ ആദരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

18 വര്‍ഷം കൊണ്ടു കൊന്നു തിന്നത് 30 പേരെ !