Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നു, പുറത്തുവിടാതിരുന്നതാണ്’; ഡിജിപിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

ഡിജിപിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

‘കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നു, പുറത്തുവിടാതിരുന്നതാണ്’; ഡിജിപിയെ ന്യായീകരിച്ച് മുഖ്യമന്ത്രി
കൊച്ചി , ബുധന്‍, 21 ജൂണ്‍ 2017 (13:01 IST)
കൊച്ചി മെട്രൊയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി. അദ്ദേഹത്തിന് സുരക്ഷാഭീഷണി ഉണ്ടായിരുന്നു. പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. അക്കാര്യം മനപൂര്‍വ്വം പുറത്തുവിടാതിരുന്നതാണെന്നും ക്യാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തീവ്രവാദ ഭീഷണി ഉണ്ടായിരുന്നുവെന്ന് ഡിജിപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡിജിപിയുടെ ഈ പരാമര്‍ശത്തെയാണ് മുഖ്യമന്ത്രി ഇതിലൂടെ ശരിവെച്ചത്. പുതുവൈപ്പിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് ഇന്ന് സമരക്കാരുടെ പ്രതിനിധികളുമായി യോഗം വിളിച്ചിട്ടുണ്ട്. അതിനാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു കമന്റിലേക്ക് കടക്കുന്നത് അഭംഗിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ യോഗിയും പെട്ടു; യുവതിയുടെ നഗ്നചിത്രം യുപി മുഖ്യമന്ത്രി പ്രചരിപ്പിച്ചു - പരാതി കോടതിയില്‍