‘ചുമ്മാ തൊലിച്ച് കളയാമെന്നേയുള്ളൂ, വേറെ പ്രത്യേകിച്ച് ഒരു ഗുണവുമില്ല’; സുരേന്ദ്രന് മറുപടിയുമായി ബല്‍റാം
കെ സുരേന്ദ്രനെതിരെ വിടി ബല്‍റാം എംഎല്‍എ
ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ വിടി ബല്‍റാം എംഎല്‍എ. ബല്‍റാമിനെ മാനസികാരോഗ്യ കേന്ദ്രത്തിലടയ്ക്കണമെന്നും തെമ്മാടിത്ത ഭാഷ ഉപയോഗിച്ചാല്‍ അദ്ദേഹത്തെ ചെറുപ്പക്കാര്‍ കൈകാര്യം ചെയ്യുമെന്നും എല്ലാവര്ക്കും ഒരുപോലെ ക്ഷമ ഉണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം സുരേന്ദ്രന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഒരു ചീഞ്ഞ ഉള്ളിയുടെ ചിത്രത്തോടൊപ്പം “ചുമ്മാ തൊലിച്ച് തൊലിച്ച് കളയാം ന്നേ ള്ളൂ. വേറെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതുകൊണ്ട് തന്നെ മറുപടിയും അര്‍ഹിക്കുന്നില്ല” എന്നുള്ള പരാമശം ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :