Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘നിന്റെ ശവം തെരുവില്‍ കിടക്കും’: വി ശിവന്‍കുട്ടിക്ക് ആര്‍ എസ് എസിന്റെ വധഭീഷണി

സി പി എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടിക്ക് ആര്‍ എസ് എസിന്റെ വധഭീഷണി.

തിരുവനന്തപുരം
തിരുവനന്തപുരം , വെള്ളി, 27 മെയ് 2016 (14:14 IST)
സി പി എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടിക്ക് ആര്‍ എസ് എസിന്റെ വധഭീഷണി. കഴിഞ്ഞദിവസമാണ് ശിവന്‍കുട്ടിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. കത്ത് ഡി ജി പി സെന്‍കുമാറിന് കൈമാറിയിട്ടുണ്ട്.
 
‘നിന്റെ ശവം തെരുവില്‍ കിടക്കും’എന്നായിരുന്നു കത്തിലെ ഭീഷണി. ഇക്കാര്യം ഗൗരവമായി എടുക്കുമെന്നും ഡി ജി പിക്കു പരാതി നല്‍കിയിട്ടുണ്ടെന്നും സി പി എം ജില്ലാ സെക്ട്രടറി ആനാവൂര് നാഗപ്പന്‍ വ്യക്തമാക്കി. കൂടാതെ ശിവന്‍ കുട്ടിക്ക് നേമത്തു നേരിട്ട തോല്‍വിയെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങളും കത്തിലുണ്ടെന്ന് സി പി എം അറിയിച്ചു
 
വട്ടിയൂര്‍ക്കാവിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി എന്‍ സീമയ്‌ക്കെതിരെയും കത്തില്‍ മോശമായ പരാമര്‍ശമുണ്ട്. ഭീഷണിക്കത്തിനു പിന്നില്‍ ആര്‍ എസ് എസ് നേതൃത്വമാണെന്നും അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കണമെന്നും ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതം ആർഭാടമാക്കണം, ലഹരി വസ്തുക്കൾ വാങ്ങണം; യുവാക്കൾ കണ്ടെത്തിയ മാർഗം മോഷണം, കവർച്ചാസംഘം പൊലീസ് പിടിയിൽ