Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പടയൊരുക്കം’ ജാഥയിൽ കളങ്കിതര്‍ക്ക് സ്ഥാനമുണ്ടാകില്ല: വി ഡി സതീശന്‍

‘പടയൊരുക്കം’ ജാഥയിൽ കളങ്കിതര്‍ക്ക് സ്ഥാനമുണ്ടാകില്ല: വി ഡി സതീശന്‍
തിരുവനന്തപുരം , ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (09:22 IST)
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ ജാഥയിൽ നിന്ന് കളങ്കിതരായവരെ മാറ്റി നിർത്തുമെന്ന് വി ഡി സതീശൻ. ഇത്തരം ആളുകളില്‍ നിന്ന് സംഭാവന പോലും സ്വീകരിക്കരുതെന്ന് എല്ലാപ്രവര്‍ത്തകര്‍ക്കും നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
 
സ്വീകരണ വേദികളില്‍പ്പോലും കളങ്കിതർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വരുന്ന ദിവസം ആരംഭിക്കുന്ന ‘പടയൊരുക്കം’ ജാഥ കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ജനദ്രോഹ നടപടികൾക്ക് വൻ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ശിവസേനയുടെ മുഖ്യശത്രുവാണ് ബിജെപി, സര്‍ക്കാര്‍ നിലനില്‍ക്കാന്‍ മാത്രമാണ് താന്‍ അതിന്റെ ഭാഗമാകുന്നത് ’: വെളിപ്പെടുത്തലുമായി ശിവസേന എംപി