Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മുരുകന് ചികിത്സ നിഷേധിച്ചത് തമിഴനായതിനാല്‍’; മെഡിസിറ്റി ഡോക്ടറുടെ വാദം തള്ളി ആംബുലന്‍സ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍

മുരുകന് ചികിത്സ നിഷേധിച്ചത് തമിഴ്‌നാട്ടുകാരനായതിനാലെന്ന് വെളിപ്പെടുത്തല്‍

Hospital Declined Treatment
കൊല്ലം , ഞായര്‍, 13 ഓഗസ്റ്റ് 2017 (11:45 IST)
ചികിത്സ നിഷേധിക്കപ്പെട്ടതിനേതുടര്‍ന്ന് മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഉടമ രാഹുല്‍‍. മുരുകന്‍ തമിഴ്നാട് സ്വദേശിയാണെന്ന് അറിഞ്ഞതിന് പിന്നാലെയായിരുന്നു മെഡിസിറ്റി അധികൃര്‍ അദ്ദേഹത്തിന് വെന്റിലേറ്റര്‍ നിഷേധിച്ചത്. പോര്‍ട്ടബിള്‍ വെന്റിലേറ്റുണ്ടായിട്ടും അതും ലഭ്യമാക്കിയല്ല. മുരുകന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്ന ഘട്ടമായിട്ടുപോലും ചികിത്സ നിഷേധിക്കുകയായിരുന്നെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
കൊല്ലം മെഡിസിറ്റി ആശുപത്രിയിലെത്തിച്ച മുരുകനെ കൂടെ ഇരിക്കാന്‍ ആരുമില്ലെന്ന് പറഞ്ഞാണ് ഡോക്ടര്‍ ഒഴിവാക്കിയത്. അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യാനോ ചികിത്സിക്കാനോ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ തന്നെ വിളിച്ചറിയിച്ചു. തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ എത്തുകയും മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മുരുകന്‍ തമിഴ്നാട്ടുകാരനാണെന്ന് അറിഞ്ഞതിന് ശേഷമാണ് വെന്റിലേറ്റര്‍ ഇല്ലെന്ന് ഡോക്ടര്‍ പറഞ്ഞതെന്നും രാഹുല്‍ വ്യക്തമാക്കി.
 
അതേസമയം , ഈ സംഭവത്തില്‍ വീഴ്ചപറ്റിയിട്ടില്ലെന്ന് മെഡിസിറ്റി ആശുപത്രിയിലെ ഡോ.ബിലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മെഡിസിറ്റിയില്‍ എത്തിച്ച മുരുകനെ ആംബുലന്‍സില്‍ എത്തി പരിശോധിച്ചത് ഡോ.ബിലാല്‍ ആയിരുന്നു. വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലെന്ന് അറിയിച്ചത് ആശുപത്രി അധികൃതരാണ്. നഴ്‌സിംഗ് അസിസ്റ്റന്റിനും ഇക്കാര്യമറിയാമെന്നും മരുകന് കൂട്ടിരിപ്പുകാര്‍ വേണമെന്ന് താന്‍ ആവശ്യപ്പെട്ടില്ലെന്നും ഡോ.ബിലാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനോട് ‘അമ്മ’ ചെയ്തത് തെറ്റ്, അദ്ദേഹത്തെ കുറ്റവാളിയാക്കാന്‍ ആര്‍ക്കാണിത്ര തിടുക്കം ?; ആഞ്ഞടിച്ച് റസൂല്‍ പൂക്കുട്ടി