‘ലൈംഗിക ദാരിദ്ര്യം സണ്ണിയെ കാണാന്‍ വന്നവര്‍ക്കല്ല‘; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്
സണ്ണിയെ കാണാന്‍ വന്നവര്‍ക്ക് കയ്യടി കൊടുക്കണം: രഞ്ജിനി ഹരിദാസ്
കൊച്ചിയില്‍ ഫോണ്‍ 4 ഷോറും ഉദ്ഘാടനം ചെയ്യാന്‍ സണ്ണി ലിയോണ്‍ എത്തിയപ്പോള്‍ താരത്തെ കാണാനായി ആരാധകരുടെ പ്രവാഹമായിരുന്നു. എന്നാല്‍ ഒരു പോണ്‍സ്റ്റാറിനെ കാണാന്‍ കേരളത്തിലെ യുവാക്കള്‍ കാണിച്ച ആവേശം വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.
പറഞ്ഞതിനെക്കാളും ഒരു മണിക്കൂര്‍ വൈകിയാണ് സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയത്. എന്നാല്‍ സദസ്സിനെ ബോറടിപ്പിക്കാതെ അത്രയും നേരം ആരാധകരെ പിടിച്ച് നിര്‍ത്തിയത് രഞ്ജിനിയാണ്. പതിവ് രീതിയില്‍ ഇംഗ്ലീഷും മലയാളവും കൂട്ടി കലര്‍ത്തിയായിരുന്നു രഞ്ജിനിയുടെ പ്രകടനം.
അന്നത്തെ പരിപാടിയുടെ അവതാരക ആയിരുന്ന രഞ്ജിനി ഹരിദാസിന് ആ ദിവസത്തെക്കുറിച്ച് ചിലത് പറയാനുണ്ട്. സണ്ണി ലിയോണിനെ കാണാന്‍ വന്നവര്‍ക്ക് കയ്യടി കൊടുക്കണമെന്നാണ് രഞ്ജിനി പറയുന്നത്. സണ്ണി ലിയോണിനെ കാണാന്‍ പോയ ആളുകള്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചവരാണ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വന്നിരുന്നു.
അവിടെ വന്നവരൊന്നും ലൈംഗികവൈകൃതം ഉള്ളവരല്ലെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു. സമൂഹത്തെ ഭയക്കാതെ സണ്ണിയെ കാണാന്‍ എത്തിയ ഈ യുവാക്കളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. ഇവിടെ ലൈംഗികതയല്ല, ഒരു കൗതുകമാണ് യുവാക്കളില്‍ ഉണ്ടായതെന്നും രഞ്ജിനി പറഞ്ഞു. സണ്ണിയുടെ കൊച്ചി സന്ദര്‍ശനത്തെ പറ്റി മനോരമയോട് സംസാരിക്കുകയായിരുന്നു രഞ്ജിനി.