‘വയസ്സായവരെയെല്ലാം തെക്കോട്ടെടുക്കണം എന്നാണോ ഭാരതീയ സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നത്‘?; ശോഭാ സുരേന്ദ്രന് മറുപടിയുമായി ശാരദക്കുട്ടി
‘ഇതാണോ ഭാരതീയ സംസ്‌കാരം? വയസായവരെയെല്ലാം തെക്കോട്ടെടുക്കല് ’ ശോഭാ സുരേന്ദ്രനോട് ശാരദക്കുട്ടി
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മോശമായ ഭാഷയില്‍ സംസാരിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരിയും അദ്ധ്യാപികയുമായ ശാരദക്കുട്ടി. ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പ്രതികരണം അറിയിച്ചത്.
വയസ്സായവരെ തെക്കോട്ടെടുക്കണം എന്ന ശോഭയുടെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടാണ് അവര്‍ രംഗത്തുവന്നിരിക്കുന്നത്.‘വയസ്സായവരെ എല്ലാം തെക്കോട്ടെടുക്കണം എന്നാണോ ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നത്? ‘കുറെകാലമായില്ലേ ഇനീ പോയി ചത്തൂടെ’ എന്നൊക്കെയാണോ നിങ്ങള്‍ ഗുരുവന്ദനവും മാതൃവന്ദനവും കൊണ്ട് അര്‍ഥമാക്കുന്നത്?’ ശാരദക്കുട്ടി ചോദിക്കുന്നു.