Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഘോഷത്തിര തേടുന്ന കടല്‍ത്തീരങ്ങള്‍

കേരളത്തിലെ ബീച്ചുകള്‍

ആഘോഷത്തിര തേടുന്ന കടല്‍ത്തീരങ്ങള്‍
, ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (21:18 IST)
വലിയ ടൂറിസം സെന്‍ററുകളാണ് കേരളത്തിലെ ബീച്ചുകള്‍. കുടുംബത്തോടൊപ്പം പോകാനും കമിതാക്കള്‍ക്ക് പ്രണയം പങ്കിടാനും ഒരുപോലെ സുന്ദരമായ ഒട്ടേറെ കടല്‍ത്തീരങ്ങള്‍ കേരളത്തിലുണ്ട്. വിദേശികള്‍ ഏറെ വന്നെത്തുന്ന ബീച്ചുകള്‍ കേരളത്തിന്‍റെ ടൂറിസം ബിസിനസിന്‍റെ കേന്ദ്രങ്ങളാണ്.
 
ആലപ്പുഴ, ബേക്കല്‍, ബേപ്പൂര്‍, ചാവക്കാട്, ചെറായി, ചൊവ്വര, കാപ്പാട്, കാപ്പില്‍, കൊല്ല, കോവളം, കുഴുപ്പിള്ളി, മീന്‍‌കുന്ന്, മുനമ്പം, മുഴുപ്പിലങ്ങാട്, നാട്ടിക, നീണ്ടകര, പടിഞ്ഞാറേക്കര, പാപനാശം, പയ്യാമ്പലം, പൂവാര്‍, ശംഖുമുഖം, തളിക്കുളം, തിക്കോടി, തിരുമുല്ലവാരം, തിരുവമ്പാടി, വലിയതുറ, വള്ളികുന്ന് തുടങ്ങി കേരളത്തിന്‍റെ സൌന്ദര്യമായ ബീച്ചുകള്‍ വിനോദസഞ്ചാരികള്‍ ജീവിതം ഉത്സവമാക്കുന്ന ഇടങ്ങളാണ്.
 
ബീച്ചുകളിലെ സായന്തനങ്ങളും പ്രഭാതങ്ങളും ഒരുപോലെ മികച്ച അനുഭവങ്ങളാണ്. പ്രത്യേകിച്ചും കേരളത്തില്‍. അതുതന്നെയാണ് ലോകമെങ്ങുമുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതും. 
 
കേരളത്തിലെ ബീച്ചുകള്‍ കേന്ദ്രീകരിച്ച് വലിയ വാണിജ്യ കേന്ദ്രങ്ങളും വളരുന്നു. റിസോര്‍ട്ടുകളും പാര്‍ക്കുകളും വരുന്നു. ഒരര്‍ത്ഥത്തില്‍ കേരളത്തിന്‍റെ മുഖം തന്നെ മാറ്റിത്തീര്‍ക്കാന്‍ പോകുന്ന വ്യവസായ കേന്ദ്രങ്ങള്‍ കൂടിയായി ബീച്ചുകള്‍ മാറുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിനും ഞാനും! ഇത് സ്വപ്നത്തിനുമപ്പുറം! - നിവിന്‍ പോളി