Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിത കാഴ്ചകളുടെ കുമ്പളങ്ങി

ജീവിത കാഴ്ചകളുടെ കുമ്പളങ്ങി കേരളത്തിന്റെ ടൂറിസം ഭൂപടത്തില് തനതായ ഒരു സ്ഥാനം അലങ്കരിക്കുന്ന കടലോര ഗ്രാമമാണ് എറണാകുളം ജില്ലയിലെ കുമ്പളങ്ങി കേരളത്തിലെ ആദ്യ മാതൃകാ ടൂറിസം ഗ്രാമമായാണ് കുമ്പളങ്ങി അറിയപ്പെടുന്നത്
PROPRO
കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ തനതായ ഒരു സ്ഥാനം അലങ്കരിക്കുന്ന കടലോര ഗ്രാമമാണ് എറണാകുളം ജില്ലയിലെ കുമ്പളങ്ങി. കേരളത്തിലെ ആദ്യ മാതൃകാ ടൂറിസം ഗ്രാമമായാണ് കുമ്പളങ്ങി അറിയപ്പെടുന്നത്. പ്രകൃതിയുടെ മായകാഴ്ചകളില്‍ നിന്ന് നിത്യജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളിലേക്ക് കേരളത്തിലെ വിനോദസഞ്ചാര സങ്കല്‍പ്പം ഇളക്കി പ്രതിഷ്ഠിക്കപ്പെട്ടത് കുമ്പളങ്ങിയിലൂടെയാണ്.

കൊച്ചി നഗരത്തില്‍ നിന്ന് ഏകദേശം ഇരുപത്തിയഞ്ച് കീലോമീറ്റര്‍ അകലയുള്ള ഒരു ചെറിയ ദ്വീപാണ് കുമ്പളങ്ങി. മത്സ്യബന്ധനം പ്രധാന വരുമാന മാര്‍ഗമായിരുന്ന കുമ്പളങ്ങി നിവാസികള്‍ക്ക് ഇന്ന് ടൂറിസവും ഒരു പ്രധാന വരുമാന സ്രോതസ്സാണ്. ഹോം സ്റ്റേ എന്ന ആശയം കേരളത്തില്‍ ആദ്യം വ്യാപകമായി നടപ്പാക്കപ്പെട്ട സ്ഥലമാണ് കുമ്പളങ്ങി.

കേരളം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടത്തെ വീടുകളില്‍ താമസിച്ച ഗ്രാമവാസികളുടെ ജീവിതചര്യകള്‍ അടുത്തറിയാനുള്ള അവസരമാണ് കുമ്പളങ്ങിക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇതോടോപ്പം പ്രാദേശികമായ സംസ്കാരവും, അചാരങ്ങലും വിശ്വാസങ്ങളും ഒക്കെ മനസിലാക്കാനും സഞ്ചാരികള്‍ക്ക് സാധിക്കും. വീടുകളില്‍ തന്നെ ലഭിക്കുന്ന പരമ്പരാഗതമായ ഭക്‍ഷ്യ വിഭവങ്ങളും കുമ്പളങ്ങി യാത്രയുടെ രുചി കൂട്ടും.

ഇതിന് പുറമേ പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച കുമ്പളങ്ങിയിലെ പ്രാഭാതങ്ങളും സായന്തന ദൃശ്യങ്ങളുമൊക്കെ സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭൂതിയാണ് സമ്മാനിക്കുന്നത്.

പരിസ്ഥിതി സന്തുലനത്തിലും സ്വാഭാവിക സാമൂഹിക പരിതസ്ഥിയിലും മാറ്റം വരുത്താതെ തന്നെ വന്‍ ടൂറിസം വികസനം സാധ്യമാകുമെന്ന തെളിയിച്ചു കൊണ്ടാണ് കുമ്പളങ്ങി കേരളത്തിന്‍റെ വിനോദസഞ്ചാര മേഖലയില്‍ വ്യത്യസ്ത സാനിദ്ധ്യമാകുന്നത്.

ടൂറിസം മന്ത്രിയായിരുന്ന കെ വി തോമസിന്‍റെ ജന്‍മനാട് കൂടിയായ കുമ്പളങ്ങിയുടെ സംയോജിത ടൂറിസം വികസന പദ്ധതികള്‍ക്ക് തുടക്കമായത് അദ്ദേഹത്തിന്‍റെ ഭരണകാലത്താണ്.

പള്ളുരുത്തിക്ക് സമീപമുള്ള കുമ്പളങ്ങിയുടെ ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ എറണാകുളം ജംഗ്ഷനാണ്. കൊച്ചി അന്തര്‍ദേശീയ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം

Share this Story:

Follow Webdunia malayalam