പ്രകൃതിയുടെ അത്ഭുതങ്ങള്‍ ആവോളമുള്ള കേരളത്തില്‍ ജലവും ഭൂമിയും തമിലുള്ള കൂട്ടായമ തീര്‍ക്കുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് കോഴിക്കോട് ജില്ലയിലെ തുഷാരഗിരി. അതിമനോഹരമായ വെള്ളച്ചാട്ടം എന്നത് പോലെ തന്നെ പര്‍വ്വത- കാനന സൌന്ദര്യത്തില്‍ മയങ്ങി ട്രെക്കിങ്ങ് നടത്താന്‍ അവസരമൊരുക്കുന്നു എന്നതും സഞ്ചാരികളെ തുഷാരഗിരിയിലേക്ക് ആകര്‍ഷിക്കുന്നു.
കോഴിക്കോട് നിന്ന് അമ്പത് കിലോമീറ്റര്‍ അകലെ വൈത്തിരിക്ക് സമീപമാണ് തുഷാരഗിരി. മഞ്ഞു മൂടിയ മല പോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തില്‍ നിന്നാണ് തുഷാരഗിരിക്ക് ആ പേര് ലഭിച്ചത്. പശ്ചിമഘട്ടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന രണ്ട് നീരൊഴുക്കുകളാണ് ചാലിപ്പുഴയുമായി മാറുന്നത്. ചാലിപ്പുഴ പിന്നീട് മൂന്ന് അതിമനോഹര വെള്ളച്ചാട്ടങ്ങളായി മാറുന്നു. തുഷാരഗിരി എന്ന പൊതുവായി അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും ഉയരമേറിയത്ത് 75 മീറ്റര്‍ ഉയരമുള്ള തേന്‍പ്പാറയാണ്.
തുഷാരഗിരിയിലെ രണ്ടാം വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് അതിരാവിലെ ട്രെക്കിങ്ങ് ആരംഭിക്കുന്നവര്‍ക്ക് സന്ധ്യയോടെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ എത്തിച്ചേരാം. അപൂര്‍വ ഇനം വൃക്ഷലതാദികളും പക്ഷികളും ഈ യാത്രായക്കിടയില്‍ സഞ്ചാരികള്‍ക്ക് ദൃശ്യമാകും.
കുരുമുളക്, ഇഞ്ചി, റബര്‍, അടയ്ക്കാ തുടങ്ങി നിരവധി തോട്ടങ്ങളും ഈ യാത്രയ്ക്കിടയില്‍ കാണാനാകും. സാഹസിക ഉല്ലാസ യാത്രകള്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സഞ്ചരിച്ചിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രമാണ് തുഷാരഗിരിയെന്ന് ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചിട്ടുള്ളവര്‍ ഒറ്റ ശ്വാസത്തില്‍ പറയും.
കോഴിക്കോടാണ് തുഷാരഗിരിക്ക് ഏറ്റവുമടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍, അടുത്തുള്ള വിമാനത്താവളം കരിപ്പൂരും.