Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീറ്റര്‍ഗേജ് കൂകിമാഞ്ഞിട്ട് ഒരുവര്‍ഷം!

മീറ്റര്‍ഗേജ് കൂകിമാഞ്ഞിട്ട് ഒരുവര്‍ഷം!
കൊല്ലം , ചൊവ്വ, 20 സെപ്‌റ്റംബര്‍ 2011 (12:07 IST)
PRO
PRO
ബ്രോഡ്ഗേജിന് വഴിയൊരുക്കാന്‍ മീറ്റര്‍ഗേജ് ചരിത്രത്തിലേക്ക് കൂകിപ്പാഞ്ഞിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. 2010 സെപ്റ്റംബര്‍ 20നാണ് പുനലൂര്‍-ചെങ്കോട്ട മീറ്റര്‍ഗേജ്‌ പാതയില്‍ അവസാനമായി ഒരു ട്രെയിന്‍ കൂകിപ്പാഞ്ഞത്. വര്‍ഷം ഒന്നുകഴിഞ്ഞിട്ടും ബ്രോഡ്ഗേജിനായുള്ള ജോലികള്‍ എങ്ങുമെത്തിയിട്ടില്ലെന്നു മാത്രം.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 20ന് തിങ്കളാഴ്‌ച വൈകിട്ട്‌ 6.40നാണ് പുനലൂരില്‍ നിന്ന്‌ മീറ്റര്‍ഗേജിലൂടെ ഒരു ട്രയിന്‍ അവസാനയാത്ര ചെയ്തത്. മീറ്റര്‍ഗേജിനെ ചരിത്രത്തിലേക്ക് യാത്രയയക്കാന്‍ അന്ന് നിരവധി പേരാണ് എത്തിയിരുന്നത്. പാട്ടും നൃത്തവും ആര്‍പ്പുവിളികളുമൊക്കെയായി ആരാധകര്‍ അവസാനയാത്ര ആഘോഷമാക്കുകയായിരുന്നു.

പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെയുള്ള 45 കിലോമീറ്റര്‍ ബ്രോഡ്‌ഗേജ്‌ ആക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മീറ്റര്‍ഗേജ് ട്രെയിന്‍ സര്‍വ്വീസ്‌ അവസാനിപ്പിച്ചത്‌. രണ്ടുവര്‍ഷത്തിനുള്ളില്‍ 400 കോടി രൂപ ചെലവഴിച്ച്‌ ബ്രോഡ്‌ഗേജ്‌ പണി പൂര്‍ത്തിയാക്കാനായിരുന്നു അന്ന് ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും എങ്ങുമെത്താത്ത അവസ്ഥയാണ്.

Share this Story:

Follow Webdunia malayalam