അടിയുടെ പൂരം
ചടപടവടിയും പൊക്കി
പോലീസോടി വരുന്നുണ്ട്
പടപടപട പട അടിയുടെ പൂരം
കേള്‍ക്കാമവിടെ നിലവിളിയും
കൊച്ചപ്പന്‍
അപ്പുവിനുണ്ടൊരു കൊച്ചപ്പന്‍
അപ്പം നല്‍കും കൊച്ചപ്പന്‍
അപ്പുവിനൊപ്പം മുത്തം നല്ക്കും
അപ്പന്‍റനുജ-ന്‍ കൊച്ചപ്പന്‍
അമ്പിളി
അമ്പിളിമാമാ നിന്നുടെ കൈ
ക്കുമ്പിള്‍ തുമ്പപ്പൂവുണ്ടോ?
കുമ്പ നിറയെ പാലു കുടിച്ച്
അമ്പട ചുറ്റിത്തിരിയുന്നോ?
അച്ചപ്പം
അച്ചപ്പം ചുട്ടു അച്ഛമ്മ
അച്ഛനു നല്ക്കി അച്ഛമ്മ
കൊച്ചിനു നല്ക്കി അച്ചപ്പം
മെച്ചം നല്ലൊരു അച്ചപ്പം
കുട്ടന്‍
കിട്ടിയതൊന്നും പോരാ കുട്ടന്
കിട്ടണമൊത്തിരി പിന്നേം
പുട്ടൊരു കുറ്റി തിന്നതു പോരാ
ചുട്ടൊരു പത്തിലു പിന്നേം.