Select Your Language

Notifications

webdunia
webdunia
webdunia
webdunia

എലിക്കല്യാണം

എലിക്കല്യാണം
ഒരിക്കല്‍ ഒരു സിംഹം വേട്ടയാടിത്തളര്‍ന്ന് ഒരു മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു.
ആ വഴി കുറേ എലികള്‍ വന്നു. അവര്‍ മൃഗരാജ-ന്‍റെ മേല്‍ ചാടിക്കളിച്ചു. സിംഹം ഉണര്‍ന്നു. എല്ലാ എലിയും ഓടി.

ഒരു ചെറിയ എലിയെ സിംഹം പിടിച്ചു. അവന്‍ പ്രാണരക്ഷയ്ക്ക് യാചിച്ചു.സിംഹത്തിനു ദയതോന്നി.അവനെ വിട്ടു.കാണിച്ച കരുണയ്ക്ക് പ്രത്യുപകാരം ചെയ്യുംഎന്നു പറഞ്ഞ് എലി ഓടിപ്പോയി.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സിംഹം ഒരു വലയില്‍ കുരുങ്ങി.സിംഹം കിടന്നു കരഞ്ഞു. ഇതു അന്നത്തെ എലിക്കുഞ്ഞു കേട്ടു.അവന്‍ ഓടി എത്തി.സിംഹത്തോട് ശാന്തനായിരിക്കാന്‍ പറഞ്ഞു. എന്നിട്ട് കയറുകള്‍ മുഴുവന്‍ അറുത്തു മുറിച്ചു.സിംഹം മോചിതനായി.സന്തോഷിച്ച സിംഹം അവന്‍റെ ആഗ്രഹം സാധിപ്പിക്കാമെന്ന് വാക്കു കൊടുത്തു.

എലിക്കുഞ്ഞ് ആലോചിച്ചിട്ടു പറഞ്ഞു. എനിക്ക് അങ്ങയുടെ മകളെ വിവാഹം ചെയ്തു തരണം.സിംഹം സമ്മതിച്ചു. അവനെയും കൂട്ടി കൊട്ടരത്തിലെത്തി.മകളെ വിളിച്ച് അവളുടെ ഭര്‍ത്താവിനെ പരിചയപ്പെടുത്തിക്കൊടുത്തു. അവള്‍ അമ്പരന്നു നിന്നു. സിംഹം മകളെ എലിക്ക് കല്യാണം കഴിച്ചു കൊടുത്തു.

എലിഭര്‍ത്താവ് അവള്‍ക്കൊരു തമാശയായി തോന്നി. അവള്‍ രണ്ടു കൈകൊണ്ടും എലിയെ ഇട്ടു തട്ടി. എലി തട്ടു കൊണ്ടു വീണു. അവിടെക്കിടന്ന് അവന്‍ മരിച്ചു.

അന്യനു ചെയ്യുന്ന ഉപകാരത്തിനു വിലവാങ്ങരുത്.
അര്‍ഹിക്കാത്തത് ആഗ്രഹിക്കരുത്.

Share this Story:

Follow Webdunia malayalam