Webdunia - Bharat's app for daily news and videos

Install App

അലക്കാനുള്ള വസ്ത്രങ്ങള്‍ നനച്ചുവയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത് !

അടിവസ്ത്രങ്ങള്‍ ഒരിക്കലും മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം അലക്കരുത്

രേണുക വേണു
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (12:21 IST)
നിങ്ങളുടെ വസ്ത്രങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ അലക്കുമ്പോഴും ഉണക്കാനിടുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അലക്കാനുള്ള തുണികളെല്ലാം ഒന്നിച്ച് നനച്ച് വയ്ക്കരുത്. ഇളം കളറുള്ള വസ്ത്രങ്ങളും ഡാര്‍ക്ക് കളറുള്ള വസ്ത്രങ്ങളും രണ്ട് തരമായി വേണം സോപ്പ് വെള്ളത്തില്‍ നനച്ചുവയ്ക്കാന്‍. വസ്ത്രങ്ങള്‍ അരമണിക്കൂറില്‍ അധികം സോപ്പ് വെള്ളത്തില്‍ നനച്ചുവയ്ക്കരുത്. സോപ്പ് വെള്ളത്തിന്റെ ഗാഢത വസ്ത്രങ്ങളുടെ നിറം മങ്ങാന്‍ കാരണമാകും. 
 
അടിവസ്ത്രങ്ങള്‍ ഒരിക്കലും മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം അലക്കരുത്. അടിവസ്ത്രങ്ങളിലെ ബാക്ടീരിയകള്‍ മറ്റു വസ്ത്രങ്ങളിലേക്ക് എത്താന്‍ സാധ്യതയുണ്ട്. 
 
അലക്കിയ ശേഷം വസ്ത്രത്തില്‍ നിന്ന് സോപ്പിന്റെ അംശം പൂര്‍ണമായി നീക്കം ചെയ്യുക. അതായത് അലക്കിയ ശേഷം രണ്ടോ മൂന്നോ തവണയെങ്കിലും വസ്ത്രങ്ങള്‍ വെള്ളത്തില്‍ ഊരിപ്പിഴിയണം. അലക്കിയ ശേഷം വസ്ത്രങ്ങള്‍ ഹാങ്കറില്‍ തൂക്കുന്നതിനേക്കാള്‍ നല്ലത് വിരിച്ചിടുന്നതാണ്. ഹാങ്കറില്‍ തൂക്കുമ്പോള്‍ വസ്ത്രങ്ങള്‍ നീളാനുള്ള സാധ്യത കൂടുതലാണ്. വസ്ത്രങ്ങള്‍ വെയിലത്ത് വിരിച്ചിടുമ്പോള്‍ ഉള്‍ഭാഗം നേരിട്ടു വെയില്‍ കൊള്ളുന്ന പോലെ വിരിക്കണം. ധരിക്കുന്ന സമയത്ത് പുറത്ത് കാണുന്ന ഭാഗം അമിതമായി വെയില്‍ കൊള്ളുന്നത് വസ്ത്രത്തിന്റെ നിറം മങ്ങാന്‍ കാരണമാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപിക്കുന്നത് തന്നെ ശരീരത്തിനു ദോഷമാണ്, അതിന്റെ കൂടെ ഇവ കഴിച്ചാല്‍ പ്രശ്‌നം ഇരട്ടിയാകും !

പച്ചക്കറികൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഫുള്‍ വോയ്‌സില്‍ ആണോ പാട്ട് കേള്‍ക്കുന്നത്? ഒഴിവാക്കേണ്ട ശീലം

ജീന്‍സ് പാന്റ്‌സ് കഴുകേണ്ടത് ഇങ്ങനെ

പാക്കറ്റ് പാൽ തിളപ്പിക്കണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments