Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറില്‍ ഏസി ഓണാക്കി ഉറങ്ങാന്‍ കിടക്കരുത് ! അറിയണം ഈ പ്രശ്‌നങ്ങള്‍

ഏസി ഓണാക്കി ഉറങ്ങുന്നതല്ല യഥാര്‍ഥത്തില്‍ അപകട കാരണം

Put on ac in car side effects

രേണുക വേണു

, വ്യാഴം, 21 നവം‌ബര്‍ 2024 (10:10 IST)
ദൂരയാത്രകള്‍ ചെയ്യുമ്പോള്‍ വിശ്രമിക്കാന്‍ വേണ്ടി കാറില്‍ ഏസി ഓണാക്കി കിടക്കുന്നവരാണോ നിങ്ങള്‍? ഒരു കാരണവശാലും ഇങ്ങനെ ചെയ്യരുത്. കാറിന്റെ വിന്‍ഡോ ഗ്ലാസ് പൂര്‍ണമായി അടച്ച് ഏസി ഓണാക്കി കിടക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധയ്ക്ക് സാധ്യതയുണ്ട്. കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധ മരണത്തിനു വരെ കാരണമാകും. 
 
ഏസി ഓണാക്കി ഉറങ്ങുന്നതല്ല യഥാര്‍ഥത്തില്‍ അപകട കാരണം. മറിച്ച് ഏസി ഓണ്‍ ആക്കണമെങ്കില്‍ വാഹനത്തിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കണം. ഇങ്ങനെ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത് വഴി കാറിന്റെ വിടവുകളിലൂടെയോ എയര്‍കണ്ടീഷന്‍ ഹോളിലൂടെയോ കാര്‍ബണ്‍ മോണോക്സൈഡ് പ്രവേശിക്കുന്നു. ഉറക്കത്തില്‍ ഈ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാല്‍ അതിവേഗം ബോധരഹിതരാകും. തുടര്‍ന്ന് ഓക്സിജന്‍ ശ്വസിക്കാന്‍ കഴിയാതെ മരണത്തിലേക്ക് വരെ കാര്യങ്ങള്‍ പോകും. 
 
വിന്‍ഡോ ഗ്ലാസുകള്‍ പൂര്‍ണമായി അടച്ച് എഞ്ചിന്‍ ഓണ്‍ ആക്കി കാറിനുള്ളില്‍ കിടക്കരുത്. കാര്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യേണ്ടതും അത്യാവശ്യമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്യാസിന് വീട്ടിൽ തന്നെ പരിഹാര മാർഗം...