Webdunia - Bharat's app for daily news and videos

Install App

വയറുനിറച്ച് ഭക്ഷണം കഴിക്കുന്നു, ഉടന്‍ ഉറങ്ങാന്‍ കിടക്കുന്നു; മലയാളികള്‍ ചെയ്യുന്ന മണ്ടത്തരം !

ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദഹനം മന്ദഗതിയില്‍ ആകുന്നു

രേണുക വേണു
ശനി, 7 ഡിസം‌ബര്‍ 2024 (10:12 IST)
ഭക്ഷണം കഴിക്കാന്‍ കൃത്യമായ ടൈം ടേബിള്‍ പാലിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കുറവായിരിക്കും. നേരം തെറ്റിയ ഭക്ഷണരീതി ഒട്ടേറെ ജീവിതശൈലി രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കും എന്ന് മനസിലാക്കുക. ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. തോന്നിയ പോലെ അത്താഴം കഴിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. 
 
കലോറി കുറഞ്ഞ ഭക്ഷണമാണ് രാത്രി കഴിക്കേണ്ടത്. രാത്രി വിശ്രമിക്കാന്‍ പോകുന്നതിനാല്‍ ശരീരത്തിനു അമിതമായ ഭക്ഷണം ആവശ്യമില്ല. വളരെ ലഘുവായ ഭക്ഷണം മാത്രം രാത്രി ശീലിക്കുക. ഭക്ഷണം കഴിച്ചു നേരെ ഉറങ്ങാന്‍ പോകുന്നവരില്‍ ശരീരഭാരം കൂടാന്‍ സാധ്യതയുണ്ട്. 
 
ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദഹനം മന്ദഗതിയില്‍ ആകുന്നു. രാത്രി എട്ടരയ്ക്ക് മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നു. സ്ഥിരമായി രാത്രി വൈകി ഭക്ഷണം കഴിച്ചാല്‍ പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. ഭക്ഷണം കഴിച്ച ഉടന്‍ കിടന്നാല്‍ നിങ്ങളുടെ ഉറക്കം ബുദ്ധിമുട്ടേറിയതാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉള്ളി പച്ചയ്ക്ക് കഴിച്ചാൽ ഇത്രയും ആരോഗ്യഗുണങ്ങളോ?

പ്രമേഹം തിരിച്ചറിയുന്നതെങ്ങനെ?

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

മഞ്ഞളിന്റെ വെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ ചുമ വരുമ്പോഴേക്കും കഫ് സിറപ്പ് കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments