Hernia Surgery: ഹെര്‍ണിയ രോഗികളാണോ നിങ്ങള്‍? ഇക്കാര്യം അറിഞ്ഞിരിക്കണം

ആയുര്‍വേദം, ഹോമിയോ, പ്രകൃതി ചികിത്സ എന്നതൊന്നും ഹെര്‍ണിയയുടെ യഥാര്‍ഥ ചികിത്സയല്ല

രേണുക വേണു
ശനി, 7 ഡിസം‌ബര്‍ 2024 (09:48 IST)
Hernia Surgery: എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ കാണപ്പെടുന്ന ആരോഗ്യ പ്രശ്നമാണ് ഹെര്‍ണിയ. നിങ്ങളുടെ കുടലിന്റെ ഒരു ഭാഗം അല്ലെങ്കില്‍ നിങ്ങളുടെ വയറിലെ മറ്റ് കോശങ്ങള്‍ ദുര്‍ബലമായ പേശികളുടെ ഒരു പാളിയിലൂടെ പുറത്തേക്ക് തള്ളുമ്പോള്‍ ഹെര്‍ണിയ വികസിക്കുന്നു. ഹെര്‍ണിയയുടെ ചികിത്സ നൂറ് ശതമാനവും ശസ്ത്രക്രിയ മാത്രമാണ്. 
 
ആയുര്‍വേദം, ഹോമിയോ, പ്രകൃതി ചികിത്സ എന്നതൊന്നും ഹെര്‍ണിയയുടെ യഥാര്‍ഥ ചികിത്സയല്ല. ഓപ്പണ്‍ സര്‍ജറിയായും കീ ഹോള്‍ സര്‍ജറിയായും ഹെര്‍ണിയ ശസ്ത്രക്രിയ ചെയ്യാം. ശസ്ത്രക്രിയ അല്ലാതെ ഹെര്‍ണിയയ്ക്ക് മറ്റൊരു ചികിത്സയും ഇല്ലെന്ന് ആദ്യമേ മനസിലാക്കുക. 
 
ഹെര്‍ണിയ ഏത് ഭാഗത്താണോ അവിടെ അഞ്ച് മുതല്‍ ഏഴ് സെന്റി മീറ്റര്‍ വരെ മുറിവുണ്ടാക്കി നടത്തുന്ന ശസ്ത്രക്രിയ ആണ് ഓപ്പണ്‍ സര്‍ജറി. അതേസമയം താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ വളരെ ചെറിയ മുറിവേ ഉണ്ടാക്കൂ. ഒരു സെന്റി മീറ്റര്‍ ഉള്ള മൂന്ന് മുറിവുകളാണ് ആവശ്യം. കി ഹോള്‍ സര്‍ജറിയില്‍ രോഗിക്ക് വേദന കുറയും. മാത്രമല്ല ആശുപത്രി വാസം കുറവ് മതി. കൂടുതല്‍ സുരക്ഷിതത്വവും ഈടുറ്റതും കീഹോള്‍ സര്‍ജറി തന്നെയാണ്. കീ ഹോള്‍ സര്‍ജറി ചെയ്യുമ്പോള്‍ വളരെ കുറച്ച് രക്തം മാത്രമേ നഷ്ടമാകൂ. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

അടുത്ത ലേഖനം
Show comments