'തരൂരിനും പ്രേമചന്ദ്രനും വേണ്ടി എഴുതും';ഇടതുപക്ഷത്തിനായി ഇനി പാട്ടുകൾ എഴുതില്ല: അനിൽ പനച്ചൂരാൻ
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ എഴുതിയ സ്ഥാനാർത്ഥികളിൽ ഡീൻ കുര്യാക്കോസ് മാത്രമാണ് പരാജയപ്പെട്ടതെന്നും അനിൽ പനച്ചൂരാൻ പറഞ്ഞു.
ഇത്തവണ ഇടതുപക്ഷത്തിനായി ഗാനങ്ങളെഴുതിന്നെന്ന് അനിൽ പനച്ചൂരാൻ. വ്യക്ത്പരമായ ചില കാഴ്ചപ്പാടുകളുടെ ഭാഗമായാണ് തീരുമാനം. തിരുവന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ പാട്ടെഴുതണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കൊല്ലത്തെ സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രനു വേണ്ടി പാട്ട് എഴുതും. കൊടിക്കുന്നിൽ സുരേഷുമായി അടുത്ത ബന്ധമുണ്ട്. ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിച്ചിരുന്നേൽ നിശ്ചയമായും പാട്ടെഴുതുമെന്നും പനച്ചൂരാൻ വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ എഴുതിയ സ്ഥാനാർത്ഥികളിൽ ഡീൻ കുര്യാക്കോസ് മാത്രമാണ് പരാജയപ്പെട്ടതെന്നും അനിൽ പനച്ചൂരാൻ പറഞ്ഞു.