Webdunia - Bharat's app for daily news and videos

Install App

' ഇവിടെ ചെങ്കൊടിയും ത്രിവർണ്ണ പതാകയും ഒന്നിച്ച് ഉയർന്നുകാണും'; കോൺഗ്രസിനു വോട്ടു ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് എം മുകുന്ദൻ

ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ച് വര്‍ഗീയ ഫാസിസത്തെ നേരിടണമെന്നാണ് തന്റെ ആഗ്രഹവുമെന്ന് അദ്ദേഹം പറഞ്ഞു.

Webdunia
ബുധന്‍, 27 മാര്‍ച്ച് 2019 (10:34 IST)
പുതുച്ചേരി ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്തുണക്കുന്ന സിപിഐഎം നടപടിയില്‍ ആഹ്‌ളാദം രേഖപ്പെടുത്തി എഴുത്തുകാരന്‍ എം മുകുന്ദന്‍. മയ്യഴിയിലാണ് എം മുകുന്ദന് വോട്ട്. ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ച് വര്‍ഗീയ ഫാസിസത്തെ നേരിടണമെന്നാണ് തന്റെ ആഗ്രഹവുമെന്ന് അദ്ദേഹം പറഞ്ഞു. മയ്യഴിയില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ട്. ബംഗാളില്‍പോലും നടക്കാത്തത് ഇവിടെ കാണുന്നതില്‍ വളരെ സന്തോഷം. ഇവിടെ ചെങ്കൊടിയും ത്രിവര്‍ണപതാകയും ഒന്നിച്ച് ഉയര്‍ന്നു കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
പുതുച്ചേരിയില്‍ ഡിഎംകെ, കോണ്‍ഗ്രസ് എന്നീ കക്ഷികളോടൊപ്പമാണ് സിപിഐഎം, സിപിഐ എന്നീ ഇടതുപാര്‍ട്ടികളുടെ സഖ്യം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിലവിലെ സ്പീക്കറും മുന്‍മുഖ്യമന്ത്രിയുമായ വൈദ്യലിംഗമാണ് മത്സരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥികളായി എന്‍ആര്‍ കോണ്‍ഗ്രസിന്റെ കേശവന്‍ നാരായണസ്വാമി, മക്കള്‍ നീതി മയ്യത്തിന്റെ സുബ്രമണ്യവും മത്സരിക്കുന്നു. ഈ മണ്ഡലത്തിലെ വോട്ടറായ എം മുകുന്ദന്‍ പറയുന്നത് തന്റെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാണെന്നാണ്. ബംഗാളില്‍ നടക്കാത്തത് പുതുച്ചേരിയില്‍ നടക്കുമെന്നും മുകുന്ദന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തൃശൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ നിരോധന ഉത്തരവ് പിന്‍വലിച്ചു

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം

Kerala Weather: ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments