‘വടക്കനെ കൊണ്ട് വലിയ ശല്യമായിരുന്നു, രണ്ട് ദിവസം കൊണ്ട് മറുകണ്ടം ചാടിയത് അത്ഭുതപ്പെടുത്തുന്നു‘ - ടോം വടക്കനെ വിമർശിച്ച് മുല്ലപ്പള്ളി

ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തയായിരുന്നു കോൺഗ്രസ് വക്താവും മലയാളിയുമായ ടോം വടക്കന്റെ ബിജെപിയിലേക്കുളള കൂറുമാറ്റം.

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (14:17 IST)
ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് വക്താവ് ടോം വടക്കൻ ശല്യക്കാരനായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. തൃശൂർ സീറ്റിനു വേണ്ടി രണ്ടാഴ്ചമുമ്പ് വരെ അദ്ദേഹം എന്നെ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്റെ പേഴ്സണൽ സ്റ്റാഫ് ടോം വടക്കനെ കൊണ്ട് വലിയ ശല്യമാണെന്ന് പറഞ്ഞിരുന്നു.
 
ഉറപ്പായും സീറ്റ് വാങ്ങിത്തരണമെന്നാണ് വടക്കൻ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. അദ്ദേഹത്തിനു രണ്ടു ദിവസത്തിനുളളിലുണ്ടായ മനപരിവർത്തനം അത്ഭുതപ്പെടുത്തുന്നതാണ്. ബൈബിളിൽ പോലും ഇത്തരം മനപരിവർത്തനത്തെക്കുറിച്ച് പറഞ്ഞ് ഞാൻ കേട്ടിട്ടില്ലെന്നും എഐസിസി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. 
കോൺഗ്രസിന്റെ സീറ്റുകൾ മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തയായിരുന്നു കോൺഗ്രസ് വക്താവും മലയാളിയുമായ ടോം വടക്കന്റെ ബിജെപിയിലേക്കുളള കൂറുമാറ്റം. ബിജെപി ആസ്ഥാനത്തു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ടോം തീരുമാനം അറിയിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

ചാറ്റ് ജിപിടിയോട് ഇനി 'A' വർത്തമാനം പറയാം, വമ്പൻ മാറ്റത്തിനൊരുങ്ങി ഓപ്പൺ എഐ

അടുത്ത ലേഖനം
Show comments