സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനല്ല പാര്‍ട്ടി എന്നോട് മത്സരിക്കാന്‍ പറഞ്ഞത് - പി ജയരാജന്‍

Webdunia
ശനി, 16 മാര്‍ച്ച് 2019 (19:20 IST)
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ സി പി എം വടകര പാര്‍ലമെന്‍റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതുമുതല്‍ പലതരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനാണ് ജയരാജനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് അതിലൊരു പ്രചരണം.
 
പി ജയരാജന്‍ മത്സരിക്കുമ്പോള്‍ താല്‍ക്കാലിക സെക്രട്ടറിക്ക് പകരം കണ്ണൂരില്‍ സ്ഥിരം സെക്രട്ടറിയായി എം വി ജയരാജനെ കൊണ്ടുവന്നതാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് വഴിവച്ചത്. എന്നാല്‍ ഭീതികൊണ്ടാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നാണ് പി ജയരാജന്‍ ഇതേക്കുറിച്ച് പറയുന്നത്.
 
ഇത്തരം പ്രചരണം നടത്തുന്നവര്‍ ആകെ ബേജാറിലാണെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ജയരാജന്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനൊക്കെ ആലോചിക്കുന്നത്. കുപ്രചരണങ്ങളൊന്നും അലോസരപ്പെടുത്തുന്നില്ലെന്നും താനിപ്പോഴും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണെന്നും ജയരാജന്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബേബി പൗഡര്‍ കാന്‍സര്‍ കേസില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 966 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കണ്ടെത്തി ജൂറി

പുലരുമോ സമാധാനം? ആദ്യഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും; ട്രംപ് ഈജിപ്തിലേക്ക്

സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത് 10 പേര്‍ക്ക്; പാറശാല സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments