‘പിണറായി വിജയൻ മികച്ച ഭരണാധികാരി, ആൾക്കൂട്ടം വോട്ടാക്കാൻ ബിജെപിക്കു കഴിയില്ല’; ശ്രീകുമാരൻ തമ്പി

ശബരിമല യുവതി പ്രവേശന വിവാദം വോട്ടിങ്ങിനെ ചെറിയ രീതിയില്‍ സ്വാധീനിക്കുമെന്നും എന്നാല്‍ അത് ഇടതുപക്ഷത്തിനാണ് നേട്ടമെന്നും ശ്രീകുമാരന്‍ തമ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Webdunia
ശനി, 16 മാര്‍ച്ച് 2019 (13:04 IST)
പിണറായി വിജയൻ നല്ല ഭരണാധികാരിയാണെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. സഖാവ് പിണറായി വിജയൻ മോശം മുഖ്യമന്ത്രിയാണെന്നു വിശ്വസിക്കുന്നില്ല. അദ്ദേഹം നല്ലൊരു ഭരണാധികാരിയാണ്. ഒരു തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നവനാണ് നല്ല ഭരണാധികാരി. ഭൂരിപക്ഷം എതിർത്താലും ഇതു എന്റെ തീരുമാനമാണെന്നു പറഞ്ഞു ഉറച്ചു നിൽക്കണം. അതാണ് അദ്ദേഹം ചെയ്തത്. ശ്രീകുമാരൻ തമ്പി പറഞ്ഞു.
 
ശബരിമല യുവതി പ്രവേശന വിവാദം വോട്ടിങ്ങിനെ ചെറിയ രീതിയില്‍ സ്വാധീനിക്കുമെന്നും എന്നാല്‍ അത് ഇടതുപക്ഷത്തിനാണ് നേട്ടമെന്നും ശ്രീകുമാരന്‍ തമ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഞാന്‍ ഹിന്ദു ആണ്. പക്ഷെ എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരല്ല. ശബരിമലയിലെ ആചാരങ്ങള്‍ മുന്‍പേ മാറേണ്ടതായിരുന്നു. ആചാരങ്ങള്‍ ഒക്കെയും മാറണം. മുന്‍പ് ബ്രാഹ്മണരുടെ വിവാഹം ഏഴു ദിവസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഒന്നോ രണ്ടോ ദിവസമായി ചുരുങ്ങി. ബി. ജെ. പിക്ക് ആള്‍ക്കൂട്ടത്തെ വോട്ടാക്കി മാറ്റാന്‍ കഴിയില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
 
താൻ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ആളല്ല. കോൺഗ്രസോ ബിജെപിയോ കമ്മ്യൂണിസ്റ്റോ ഇല്ലാതെയാണ് കടന്നുവന്നത്. ശബരിമല യുവതീപ്രവേശനം വോട്ടിങ്ങിനെ ചെറിയ രീതിയിൽ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments