Webdunia - Bharat's app for daily news and videos

Install App

സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാത്തതിൽ അതൃപ്തി;തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുമിത്രാ മഹാജൻ

എട്ടു തവണ ഇൻഡോർ മണ്ഡലത്തെ പ്രതിനിധീകരിച്ച എംപിയായിരുന്നു സുമിത്ര.

Webdunia
വെള്ളി, 5 ഏപ്രില്‍ 2019 (16:19 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സ്പീക്കർ സുമിത്രാ മഹാജൻ. അടുത്തയാഴ്ച സുമിത്രയ്ക്ക് 75വയസ്സാവും. 75 വയസ്സു കഴിഞ്ഞവരെ സ്ഥാനാർത്ഥിയാക്കണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് പിന്മാറ്റം എന്നാണ് സൂചന.
 
ഇൻഡോർ മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എട്ടു തവണ ഇൻഡോർ മണ്ഡലത്തെ പ്രതിനിധീകരിച്ച എംപിയായിരുന്നു സുമിത്ര. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ കോൺഗ്രസും മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് സീറ്റ് നൽകാത്തതിൽ ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും  പ്രതിഷേധമുണ്ട്.
 
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഞാനും കാവൽക്കാരൻ ' എന്ന പരിപാടിയിൽ സുമിത്രാ മഹാജൻ പങ്കെടുക്കാത്തത് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കത്തതിനെ തുടർന്നാണെന്നായിരുന്നു റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അടുത്ത ലേഖനം
Show comments