Webdunia - Bharat's app for daily news and videos

Install App

രമ്യ ഹരിദാസിതെിരെ ലൈംഗീകച്ചുവയുള്ള പരാമര്‍ശവുമായി എല്‍ഡിഎഫ് കണ്‍വീനർ; വിവാദം പുകയുന്നു

പൊന്നാനിയില്‍ ഇടതുപക്ഷ സ്വതന്ത്രന്‍ പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവേയായിരുന്നു വിജയരാഘവന്റെ അധിക്ഷേപ പരാമര്‍ശങ്ങൾ.

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (09:58 IST)
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ ലൈംഗീകച്ചുവയുള്ള പരാമര്‍ശവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. രമ്യാ ഹരിദാസിനെ ആലത്തൂരിലെ പെണ്‍കുട്ടിയെന്ന് പരോക്ഷമായി സൂചിപ്പിച്ച ശേഷം ആ കുട്ടി കുഞ്ഞാലിക്കുട്ടിയെ കണ്ടെന്നും അതിന് ശേഷം എന്ത് സംഭവിച്ചെന്ന് തനിക്ക് പറയാന്‍ വയ്യെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. 
 
നോമിനേഷന്‍ കൊടുക്കാന്‍ പോയ നമ്മടെ ഇവിടുത്തെ സ്ഥാനാര്‍ത്ഥി, ഇവടത്തെ സ്ഥാനാര്‍ത്ഥി, എവിടെയാ നമ്മുടെ ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി. അവര്‍ ആദ്യം വന്നിട്ട് ആരെ കണ്ടു. പാണക്കാട്ടെ തങ്ങളെ കണ്ടു. പിന്നെ പോയിട്ട് ആരെ കണ്ടു? കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താന്ന് ഇപ്പോള്‍ എനിക്ക് പറയാന്‍ വയ്യ. അവിടെ പോയിട്ടുണ്ട്.  
 
പൊന്നാനിയില്‍ ഇടതുപക്ഷ സ്വതന്ത്രന്‍ പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവേയായിരുന്നു വിജയരാഘവന്റെ അധിക്ഷേപ പരാമര്‍ശങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 3 ലക്ഷം തട്ടിയ 40 കാരൻ അറസ്റിൽ

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി

അടുത്ത ലേഖനം
Show comments