Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നസെന്റിന്റേയും പി രാജീവിന്റേയും കുടുംബങ്ങളുടെയും ആസ്തി നാലരക്കോടിക്ക് മുകളിൽ

രാജീവിന്റെ സ്വന്തം പേരിൽ ഭൂമിയോ കെട്ടിടങ്ങളോ ഇല്ല.

ഇന്നസെന്റിന്റേയും പി രാജീവിന്റേയും കുടുംബങ്ങളുടെയും ആസ്തി നാലരക്കോടിക്ക് മുകളിൽ
, തിങ്കള്‍, 1 ഏപ്രില്‍ 2019 (13:26 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായ ഇന്നസെന്റിന്റെയും പി രാജീവിന്റെയും അവരുടെ കുടുംബങ്ങളുടെയും ആസ്തി നാലരക്കോടിക്ക് മുകളിൽ. നാമനിർദേശ പത്രികയൊടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇരുവരുടെയും ആസ്തിവിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
 
പി രാജീവിന്റെയും കുടുംബത്തിന്റെയും ആസ്തി 4.80 കോടി രൂപയാണ്. കൈവശമുള്ള പണം ആയിരം രൂപയാണ്. രാജീവിന്റെ സ്വന്തം പേരിൽ ഭൂമിയോ കെട്ടിടങ്ങളോ ഇല്ല. 8, 14,567 രൂപയുടെ ബാധ്യതയുണ്ട്. 9 ലക്ഷം രൂപ മൂല്യമുള്ള 2009 മോഡൽ ഇന്നോവ കാർ സ്വന്തമായിട്ടുണ്ട്. ബാങ്ക് നിഷേപമായി 2,77,024 രൂപയും 750 രൂപയുടെ ഷെയറും 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഉണ്ട്.
രാജീവിന്റെ ഭാര്യയ്ക്ക് 42, 98,155 രൂപ മൂല്യമുള്ള ജംഗമ വസ്തുക്കളുണ്ട്. 11.69 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവും 7.25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും 24 ലക്ഷം വിലയുള്ള സ്വര്‍ണവും ഉള്‍പ്പെടെയാണിത്. രാജീവിന്റെ അമ്മ രാധയ്ക്ക് 79,661 രൂപയുടെ ജംഗമ സ്വത്താണുള്ളത്.ഭാര്യ വാണി കേസരിക്ക് 1.90 കോടി രൂപ മൂല്യമുള്ള സ്ഥാവര സ്വത്തുണ്ട്. വീടും കൃഷി ഭൂമിയും ഉള്‍പ്പെടെയാണിത്. അമ്മ രാധയുടെ പേരില്‍ 2.31 കോടിയുടെ സ്ഥാവര വസ്തുക്കളുണ്ട്. കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും എല്‍എല്‍ബിയുമാണ് രാജീവിന്റെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത. മുന്‍ രാജ്യസഭാ എംപി എന്ന നിലയിലുള്ള 21,500 രൂപ പെന്‍ഷനാണ് മാസവരുമാനം.
 
ഇന്നസെന്റിന്റെ ജംഗമ ആസ്തി 2,93,76,262 രൂപയാണ്. വാഹനം, സ്വർണ്ണം ബാങ്ക് നിഷേപങ്ങൾ എന്നി ജംഗമസ്വത്തുക്കളുടെ ആകെ മൂല്യമാണിത്. ഭൂമി, വീട് എന്നീ സ്ഥാവര ആസ്തികളുടെ മൂല്യം 10,263,700 രൂപയാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.സൗത്ത് ഇന്ത്യൻ ബാങ്കിൽ സ്ഥിരം നിക്ഷേപമായി 2,30,35,331 രൂപയുണ്ട്. മൂന്ന് വാഹനങ്ങളാണുള്ളത്. ഒരു ബെൻസും രണ്ട് ഇന്നോവ കാറുകളും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുൽ ഗാന്ധി വയനാട് തെരഞ്ഞെടുത്തതിന്റെ 4 കാരണങ്ങൾ