Webdunia - Bharat's app for daily news and videos

Install App

ബിജെപിയെ ആകുലപ്പെടുത്തുന്ന സീറ്റുകൾ

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തിരഞ്ഞെടുപ്പ് നടന്നതാണ് ഈ 10 സംസ്ഥാനങ്ങളില്‍ ആറിലും.

Webdunia
വ്യാഴം, 16 മെയ് 2019 (14:49 IST)
ഉത്തര്‍പ്രദേശ് 80 സീറ്റുമായി കേന്ദ്രഭരണം നിശ്ചയിക്കുന്നതില്‍ പ്രഥമ സ്ഥാനത്താണ്. ബിജെപിക്ക് കഴിഞ്ഞ തവണ കേവല ഭൂരിപക്ഷം തനിച്ച് സമ്മാനിച്ചത് ഉത്തര്‍പ്രദേശിലെ ക്ലീന്‍ സ്വീപ് ആയിരുന്നു. 71 സീറ്റുകള്‍ ബിജെപി നേടി. അപ്നാ ദളിന് കിട്ടിയ രണ്ട് സീറ്റുകൂടി ചേര്‍ത്ത് എന്‍ഡിഎ 73 സ്വന്തമാക്കി. ശേഷിക്കുന്നതില്‍ അഞ്ച് എസ്പിയും രണ്ട് കോണ്‍ഗ്രസും ജയിച്ച് തൃപ്തിപ്പെട്ടു. യുപിയില്‍ ഇത്തവണ ആ നേട്ടം ആവര്‍ത്തിക്കാനാകുമെന്ന് ബിജെപിയും കരുതുന്നുണ്ടാകില്ല. എസ്പി-ബിഎസ്പി സഖ്യം അതിന് വിഘാതമമാകുമെന്ന് ആശങ്ക ബിജെപിക്കുമുണ്ട്. 40 സീറ്റെങ്കിലും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് നഷ്ടപ്പെടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. യുപിയിലെ കോട്ടം ബിജെപി തീര്‍ക്കേണ്ടത് മറ്റിടങ്ങളില്‍നിന്നാണ്. അത് അത്ര വേണ്ടിവരും. എവിടെനിന്ന് കിട്ടും?
 
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തിരഞ്ഞെടുപ്പ് നടന്നതാണ് ഈ 10 സംസ്ഥാനങ്ങളില്‍ ആറിലും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ 2018ലും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ 2017ലും തിരഞ്ഞെടുപ്പ് നടന്നു. മറ്റിടങ്ങളില്‍ 2014ലും 15ലുമായിരുന്നു.
 
ഉത്തര്‍പ്രദേശ് (80), മധ്യപ്രദേശ് (29), രാജസ്ഥാന്‍(25), ചത്തീഗഡ് (11) ഉത്തരാഖണ്ഡ് (5), ഹിമാചല്‍പ്രദേശ് (4) സംസ്ഥാനങ്ങള്‍ ചേര്‍ന്നാല്‍ 154 സീറ്റുകള്‍ വരും. 2014ല്‍ ഇതില്‍ 142ഉം ബിജെപി നേടി. 543 അംഗ ലോക്സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 273 സീറ്റില്‍ പാതിയും ഈ ആറ് സംസ്ഥാനങ്ങള്‍ ബിജെപിക്ക് നല്‍കി. 
 
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 2014ല്‍ കിട്ടിയ വോട്ട് വിഹിതത്തില്‍ മൂന്ന് ശതമാനം കുറവുണ്ടായാല്‍ 40-44 സീറ്റുകള്‍ കുറയുന്നതിന് അത് ഇടയാക്കും. കാരണം എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന് മറികടക്കാവുന്നതാണ് ബിജെപിയുടെ വിഹിതത്തെ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ മുന്നേറ്റം തുടരാനായാല്‍ രാജസ്ഥാനും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക് സീറ്റുകള്‍ കുറയും. ആ അനുപാതത്തില്‍ രാജസ്ഥാനില്‍ 12, മധ്യപ്രദേശില്‍ 10ഉം ഛത്തീസ്ഡഗില്‍ 9ഉം സീറ്റുകള്‍ വരെ ബിജെപിക്ക് കുറയാം. ആറ് സംസ്ഥാനങ്ങളിലെ 75 സീറ്റുകള്‍ ബിജെപിയെ സംബന്ധിച്ച് നൂല്‍പാലത്തിലാണ്.
 
 
ഇത്തരം ഒരു കുറവ് ഇല്ലാതെ നോക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഹിന്ദി ഹൃദയഭൂമിയില്‍ സീറ്റ് കുറഞ്ഞാല്‍ മറ്റിടങ്ങളില്‍നിന്ന് അത് നികത്താനുള്ള ശ്രമം അതുകൊണ്ടാണ് ബിജെപി ശക്തമാക്കിയത്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായി സഖ്യത്തിലായതിലൂടെ ബിജെപിയുടെയും എന്‍ഡിഎയുടെ സീറ്റിലും വര്‍ധന ലക്ഷ്യമിടുന്നു. ആന്ധ്ര, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞ തവണത്തേതിലും മെച്ചപ്പെട്ട ഫലമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എന്‍ഡിഎയുടെ ഭാഗമല്ലാത്തവരെ കൂടി ചേര്‍ത്ത സര്‍ക്കാര്‍ രൂപീകരണം സാധ്യമാക്കാന്‍ ബിജെപി ശ്രമിക്കുന്നത് ഹിന്ദി സംസ്ഥാനങ്ങളിലെ തിരിച്ചടി ഭയന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments