തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; ബിജെപി എംഎൽഎയെ ജയിലിലടയ്ക്കാൻ കോടതി ഉത്തരവ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാര്‍ച്ച് 10 നാണ് രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (12:09 IST)
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മധ്യപ്രദേശില്‍ ബിജെപി എംഎൽഎ ദിലീപ് സിങ് പരിഹാറിന് ജയില്‍ശിക്ഷ. നീമുച്ച് പ്രാദേശിക കോടതിയുടേതാണ് ഉത്തരവ്. ദിലീപ് സിങ്ങിനൊപ്പം മറ്റൊരു ബി.ജെ.പി നേതാവിനും കോടതി ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്. കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വന്നിട്ടില്ല.
 
മന്ദൗസറില്‍ സിറ്റിങ് എംപിയായ സുധീര്‍ ഗുപ്തയെ റീ നോമിനേറ്റ് ചെയ്തതില്‍ ആഘോഷം സംഘടിപ്പിച്ച് വ്യാഴാഴ്ച വൈകുന്നേരം കരിമരുന്ന് പ്രയോഗവും ബൈക്ക് റാലിയും ബി.ജെ.പി നേതാക്കള്‍ സംഘടിപ്പിച്ചിരുന്നു. ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് പൊലീസിന് പരാതിനല്‍കുകയായിരുന്നു. ദിലീപ് സിങ് പരിഹാറിനെ കൂടാതെ നീമുച്ച് മുനിസിപ്പാലിറ്റി ചെയര്‍മാനും ബി.ജെ.പി ജില്ലാ നേതാവുമായ രാകേഷ് ജെയിന്‍, സന്തോഷ് ചോപ്ര, ജീതു തല്‍റേജ, ആയുഷ് കോത്താരി മറ്റു 25 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
 
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാര്‍ച്ച് 10 നാണ് രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

അടുത്ത ലേഖനം
Show comments