പെരുമാറ്റ ചട്ടലംഘനം; അനധികൃതമായ സ്ഥാപിച്ച പ്രചാരണസാമഗ്രികള്‍ നീക്കം ചെയ്ത് ബിജെപി

കോഴിക്കോട് സി എച്ച് ഫ്‌ളൈ ഓവറിന്റെ കൈവരികളില്‍ പൊതു സ്ഥലം കൈയ്യേറി അനധികൃതമായി കൊടി തോരണങ്ങള്‍ കെട്ടിയത് ഗുരുതര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ബോധ്യപ്പെട്ടിരുന്നു.

Webdunia
ശനി, 13 ഏപ്രില്‍ 2019 (11:20 IST)
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി അനധികൃതമായ സ്ഥാപിച്ച പ്രചാരണസാമഗ്രികള്‍ നീക്കം ചെയ്തു. കോഴിക്കോട് ടൗണിലും പരിസരപ്രദേശങ്ങളിലുമായി വിവിധതരം പ്രചാരണ ബോർഡുകൾ  പൊതു സ്ഥലങ്ങളില്‍ വ്യാപകമായി സ്ഥാപിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തെര‍ഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശ പ്രകാരമാണ് നീക്കം ചെയ്തത്.
 
കോഴിക്കോട് സി എച്ച് ഫ്‌ളൈ ഓവറിന്റെ കൈവരികളില്‍ പൊതു സ്ഥലം കൈയ്യേറി അനധികൃതമായി കൊടി തോരണങ്ങള്‍ കെട്ടിയത് ഗുരുതര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ബോധ്യപ്പെട്ടിരുന്നു. ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് ഇത് നീക്കം ചെയ്യാനെത്തവെ ഒരു സംഘം ബിജെപി പ്രവർത്തകർ ഇടപെട്ട് തടസപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി കളക്ടറർക്ക് നിർദേശവും നൽകിയിരുന്നു.
 
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയില്‍ അനധികൃത കൊടി തോരണങ്ങളോ പ്രചരണ ബോര്‍ഡുകളോ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ് സാംബശിവ റാവു വ്യക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

അടുത്ത ലേഖനം
Show comments