കോൺഗ്രസ് 16ആം സ്ഥാനാർത്ഥി പട്ടിക പുറത്ത്: ഇക്കുറിയും വയനാടും വടകരയും ഇല്ല, അതൃപ്തി പരസ്യമാക്കി മുസ്ലീം ലീഗ്
ബിഹാർ, ഒഡിഷ, യുപി സംസ്ഥാനങ്ങളിലെ ഏതാനം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.
കോൺഗ്രസിന്റെ 16ആം സ്ഥാനാർത്ഥി പട്ടികയും പുറത്തിറക്കി. പുതിയ സ്ഥാനാർത്ഥി പട്ടികയിലും വയനാടും വടകരയും ഉൾപ്പെടുത്തിയിട്ടില്ല. ബിഹാർ, ഒഡിഷ, യുപി സംസ്ഥാനങ്ങളിലെ ഏതാനം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.
അതിനിടെ പുതിയ പട്ടികയിലും വയനാടും വടകരയും ഇല്ലാത്തത് കോൺഗ്രസ് നേതൃത്വത്തെ നിരാശയിലാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥിത്വം വൈകുന്നത് പ്രചാരണത്തിൽ തിരിച്ചടിയാകുമെന്നാണ് ആശങ്ക. ഇക്കാര്യം കേരളാ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു. മുസ്ലീം ലീഗ് ജില്ലാ നേതൃത്വവും സ്ഥാനാർത്ഥിത്വം നീണ്ടുപോകുന്നതിൽ അതൃപ്തി പരസ്യമാക്കി രംഗത്തു വന്നിട്ടുണ്ട്.
ബീഹാറിലെ നാലും, ഒഡീഷയിലെ ഏഴും യുപിയിലെ ഒരു സീറ്റിലെയും സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. യുപിയിലെ മഹാരാജ് ഗൻജിൽ തനുശ്രീ ത്രിപാഠിയെ മാറ്റി. മാധ്യമപ്രവർത്തകയായ സുപ്രിയ ശ്രീനാതെയാണ് പുതിയ സ്ഥാനാർത്ഥി.