അരുണാചൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ നിന്നും പണം പിടികൂടി; കാവൽകാരനും ചുറ്റുമുള്ളവരും കള്ളന്മാരെന്ന് കോൺഗ്രസ്

യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അധികൃതർ പരിശോധന നടത്തിയത്.

Webdunia
ബുധന്‍, 3 ഏപ്രില്‍ 2019 (14:46 IST)
പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനിരിക്കെ അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു ഉൾപ്പെടെുയുള്ള മന്ത്രിമാരുടെ വാഹന വ്യൂഹത്തിൽ നിന്നം പണം പിടിച്ചെടുത്തതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രിയാണ് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു എന്നിവരടങ്ങുന്ന വാഹന വ്യൂഹത്തില്‍ ഉൾ‌പ്പെട്ട സ്കോർപ്പിയോ വാനിൽ നിന്നും ഒരു കോടി 80 ലക്ഷം രൂപ പിടിച്ചെടുത്തത്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അധികൃതർ പരിശോധന നടത്തിയത്. അഞ്ച് വാഹനങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.
 
 
അതേസമയം, പ്രധാനമന്ത്രി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പരിപാടികൾക്ക് എത്തുന്നതിന് തൊട്ടുമുൻപ് സംസ്ഥാന മുഖ്യമന്ത്രി ഉൾ‌പ്പെടെയുള്ള വരുടെ വാഹവ്യൂഹത്തിൽ പണം പിടിച്ച സംഭവത്തിൽ ബിജെപിക്കെതിരെ വോട്ടിന് കാശ് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.മോദിയുടെ റാലിയില്‍ വിതരണം ചെയ്യാനായി എത്തിച്ചതാണ് പണമെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
 
ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു ഇത്തരം നടപടികളിൽ മുമ്പുംപിടിക്കപ്പെട്ടിട്ടുണ്ട്. മണിപ്പൂര്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഗുവഹാട്ടി വിമാനത്താവളത്തില്‍ തടഞ്ഞ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലായിരുന്നു മുൻപ് വന്‍തുക കണ്ടെത്തിയതെവന്നും സുർജേവാല ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വെസ്റ്റ് അരുണാചല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ തപീര്‍ ഗാവുവിന്റെ സ്ഥാനാര്‍ഥിത്വം തള്ളണമെന്നും മുഖ്യമന്ത്രി പേമ ഖണ്ഡു രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്തിന്റെ ചൗക്കീദാർ എന്ന് അവകാശപ്പെടുന്നയാൾ കള്ളനാണെന്ന് തെളിയിക്കുന്ന മറ്റോരു ഉദാഹരണമാണ് ഇതെന്നും സു‍ർജ്ജേവാല ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അടുത്ത ലേഖനം
Show comments