മാറിമറിഞ്ഞ് പട്ടിക; വയനാട്, ഇടുക്കി സീറ്റുകൾക്കായി തർക്കം മുറുകുന്നു - ഉമ്മൻചാണ്ടിക്കു സാധ്യതയേറുന്നു!
സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമാകാത്ത മണ്ഡലങ്ങൾ ആലപ്പുഴ, വടകര, ഇടുക്കി, കാസർഗോഡ് മണ്ഡലങ്ങളാണ്.
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി കോൺഗ്രസ് ഗ്രൂപ്പിൽ തർക്കം രൂക്ഷം. ഇടുക്കി, വയനാട് മണ്ഡലങ്ങൾ സംബന്ധിച്ചാണ് ഇപ്പോൾ തർക്കം തുടരുന്നത്. മുതിർന്ന സ്ഥാനാർത്ഥികൾ മത്സരിക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഉമ്മൻ ചാണ്ടിയും കെസി വേണുഗോപാലും സ്ഥാനാർത്ഥിയാകണമെന്നാണ് ഒരു ഗ്രൂപ്പിന്റെ ആവശ്യം.
വയനാട്ടിൽ ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് എ ശ്രൂപ്പിന്റെ ആവശ്യം. എന്നാൽ ഐ ഗ്രൂപ്പ് കെപി അബ്ദുൾ മജീദിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് മത്സരിക്കണമെന്ന ആവശ്യം എ ഗ്രൂപ്പ് ഉയർത്തുന്നുണ്ട്. ഇതു അംഗീകരിക്കാനാകില്ലെന്നും ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നു. സിറ്റിംങ് സീറ്റ് നൽകാനാകില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം.
വടകരയിൽ രാജ്മോഹൻ ഉണ്ണിത്താന്റെ പേരുകളാണ് അവസാനമായി പരിഗണിക്കുന്നത്. മധ്യകേരളത്തിലെ മൂന്നു സീറ്റുകളിൽ ഉമ്മൻ ചാണ്ടിയുടെ സാനിധ്യം അനിവാരമാണെന്ന് നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചു. എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ചും അനിശ്ചിതത്വം തുടരുകയാണ്. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമാകാത്ത മണ്ഡലങ്ങൾ ആലപ്പുഴ, വടകര, ഇടുക്കി, കാസർഗോഡ് മണ്ഡലങ്ങളാണ്.