Webdunia - Bharat's app for daily news and videos

Install App

ഇലക്ടറൽ ബോണ്ട്; കേന്ദ്രത്തിന് തിരിച്ചടി, പാർട്ടികൾ സംഭാവനയുടെ വിവരങ്ങൾ കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീം കോടതി

മെയ് 15 വരെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകൾ മെയ് 31 ന് മുൻപ് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നാണ് നിർദേശം.

Webdunia
വെള്ളി, 12 ഏപ്രില്‍ 2019 (13:41 IST)
ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവനകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. മെയ് 15 വരെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകൾ മെയ് 31 ന് മുൻപ് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നാണ് നിർദേശം. ഇലക്ടറൽ ബോണ്ടിനെ ചോദ്യം ചെയ്ത് സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നിവർ സമർപ്പിച്ച് ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സൂക്ഷിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഹർജികൾ വിശദമായി പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്  വ്യക്തമാക്കി.
 
 
അജ്ഞാതരായിരുന്ന് രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന ചെയ്യാൻ വഴിയൊരുക്കുന്ന ഇലക്ടറൽ ബോണ്ട് സംവിധാനം റദ്ദ് ചെയ്യണമെന്നായിരുന്നു ഹർജികളിലെ ആവശ്യം. ഇലക്ടറൽ ബോണ്ടുകൾവഴി ഇക്കൊല്ലം രാഷ്ട്രീയപാർടികൾക്ക‌് ലഭിച്ച 222 കോടിയില്‍ 95 ശതമാനവും കിട്ടിയത് ബിജെപിക്കാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിറകെയാണ് സുപ്രീം കോടതി നിർദേശമെന്നത് കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടി കൂടിയാണ്. എന്നാൽ ഇലക്ട്രൽ ബോണ്ടുകൾ വഴി ഫണ്ടുകൾ ശേഖരിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല.
 
ഇലക്ടറൽ ബോണ്ടുകളുടെ വിഷയത്തിൽ അതാര്യത-സുതാര്യത, സ്വകാര്യതയ്ക്കുള്ള അവകാശം-അറിയാനുള്ള അവകാശം, കള്ളപ്പണം-നിയമവിധേയമായ പണം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് കോടതിക്കു മുമ്പിൽ എത്തിയിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല എന്ന വ്യവസ്ഥ, സുതാര്യതയില്ലായ്മയെ പ്രോത്സാഹിപ്പിക്കുന്നതും, വോട്ടർമാരുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതും, കള്ളപ്പണത്തെ നിയമവിധേയമാക്കുന്നതുമാണെന്നാണ് ഹരജിക്കാരുടെ വാദം.
 
എന്നാൽ, “സുതാര്യയാകരുത് മന്ത്രം. എന്റെ അഭിപ്രായം, വോട്ടർമാർക്ക് അവരുടെ സ്ഥാനാർത്ഥികളെക്കുറിച്ച് അറിയാൻ അവകാശമുണ്ട്. എന്തിനാണ് രാഷ്ട്രീയ പാർട്ടികൾക്ക് എവിടെ നിന്നാണ് ഫണ്ട് വരുന്നതെന്ന് അവരറിയുന്നത്?” എന്നായിരുന്ന വിഷത്തിൽ നേരത്തെ സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെകെ വേണുഗോപാലിന്റെ വാദം. ഇത് തള്ളിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.
 
ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ സംഭാവന ചെയ്യുന്നവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയായി വേണുഗോപാൽ പ്രധാനമായും വാദിച്ചത് രാഷ്ട്രീയവൈരത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ്. ഒരു രാഷ്ട്രീയ പാർട്ടിക്ക് സംഭാവന ചെയ്യുകയും മറ്റൊന്നിന് സംബാവന ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ സംഭാവന ചെയ്യുന്നയാൾ ഇരയാക്കപ്പെടാനുള്ള സാധ്യത കൂടുന്നു. ഇത് തടയുകയാണ് അതാര്യത പാലിക്കുന്നതിലൂടെ ചെയ്യുന്നതെന്ന സർക്കാരിന്റെ വാദം വേണുഗോപാൽ മുമ്പോട്ടു വെച്ചു. അതാര്യതയെ പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥയല്ലേ ഇലക്ടറൽ ബോണ്ടുകൾക്കുള്ളതെന്നും അവ വോട്ടർമാരുടെ അറിയാനുള്ള അവകാശത്തെ തടയുകയല്ലേ ചെയ്യുന്നതെന്നുമുള്ള ജസ്റ്റിസ് ഗുപ്തയുടെ ആശങ്കയെ നേരിടവെ ‘നിലവിലുള്ള യാഥാർത്ഥ്യങ്ങളെ കാണണ’മെന്ന് വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു.
 
രാഷ്ട്രീയഅഴിമതി നിയമപരമാക്കാനുള്ള സംവിധാനമായി ഇലക്ടറൽ ബോണ്ടുകൾ മാറിയെന്ന‌് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 1027 കോടി രൂപ ബിജെപിക്ക‌് സംഭാവനയായി കിട്ടി. ബൊഫോഴ‌്സ‌് പോലെ റഫേൽ ഇടപാടിൽ കോഴപ്പണം കൈമാറിയിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും വാദം പൊളിയുകയാണെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ച‌ വാർത്താസമ്മേളനത്തിൽ യെച്ചൂരി ചൂണ്ടിക്കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി

'ഹമാസ് ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു

സ്വർണവില നാല് ദിവസത്തിനിടെ കൂടിയത് 2,320 രൂപ!

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

അടുത്ത ലേഖനം
Show comments