Select Your Language

Notifications

webdunia
webdunia
webdunia
webdunia

വോട്ടെടുപ്പിനിടെ സംഘർഷം; ആന്ധ്രയിൽ രണ്ടു പേർ കൊല്ലപ്പെട്ടു

ടിഡിപി പ്രവർത്തകനായ ഭാസ്കർ റെഡ്ഡിയും, വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകനുമായ പുല്ല റെഡ്ഡിയുമാണ് മരിച്ചത്.

വോട്ടെടുപ്പിനിടെ സംഘർഷം; ആന്ധ്രയിൽ രണ്ടു പേർ കൊല്ലപ്പെട്ടു
, വ്യാഴം, 11 ഏപ്രില്‍ 2019 (14:07 IST)
ആന്ധ്രപ്രദേശിൽ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരു ടിഡിപി പ്രവർത്തകനും ഒരു വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്.അനന്തപൂർ ജില്ലയിലെ താഡിപട്രി നിയമസഭാ മണ്ഡലത്തിലെ വീരപുരം ഗ്രാമത്തിലെ പോളിംഗ് ബൂത്തിലാണ് സംഘർഷമുണ്ടായത്. ടിഡിപി പ്രവർത്തകനായ ഭാസ്കർ റെഡ്ഡിയും, വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകനുമായ പുല്ല റെഡ്ഡിയുമാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. 
 
അതിനിടെ, വെസ്റ്റ് ഗോദാവരിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റതായും റിപ്പോർട്ടുകളുണ്ട്. ഗുണ്ടൂരിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടിഡിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവം പോളിംഗ് ബൂത്ത് തകര്‍ക്കുന്നതിലേക്ക് വരെ നീണ്ടു. സംഘര്‍ഷത്തിൽ  വൈഎസ്ആര്‍ കോൺഗ്രസ് സിറ്റിങ്ങ് എംഎൽഎ ക്കു പരിക്കേറ്റിട്ടുണ്ട്. ടിഡിപി വൈഎസ്ആര്‍ പാർട്ടികൾ പരസ്പരം മൽസരിക്കുന്ന സംസ്ഥാനത്ത് പരസ്പരം ആരോപണ നേതാക്കൾ രംഗത്തെത്തി. പല ബൂത്തുകളും ടിഡിപി പ്രവർത്തകർ പോലീസ് സഹായത്തോടെ ബുത്തുകൾ പിടിച്ചടക്കന്നെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആരോപണം. വൈഎസ്ആര്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുകയാണെന്ന് ടിഡിപിയുടെ ആവശ്യപ്പെട്ടു.
 
വോട്ടിങ്ങ് യന്ത്രം തകരാറിലായതിനെ തുടർന്ന് പോളിങ്ങ് തടസപ്പെട്ട ബൂത്തുകളിൽ പോളിങ്ങ് വേണമെന്ന ആവശ്യപ്പെട്ട് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു രംഗത്തെത്തി. വോട്ടെടുപ്പ് തടസപ്പെട്ട മണ്ഡലങ്ങളുടെ പട്ടിക ഉൾപ്പെടെയാണ് ചന്ദ്രബാബു നായിഡു പരാതി നൽകിയത്. മാവോയിസ്റ്റ് മേഖലകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായാണ് സൂചന.
 
അതിനിടെ,  ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം തകരാറായതില്‍ പ്രതിഷേധിച്ച് എറിഞ്ഞുടച്ചു. അനന്ദ്പൂര്‍ ജില്ലയിലെ ഗൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയാണ് ഇയാള്‍. ഇതോടെ സ്ഥാനാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, 9 മണിവരെയുള്ള കണക്ക് പ്രകാരം 30 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ആന്ധ്രയിലെ മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലേക്കും നിയമ സഭാ തെരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രചാരണ വേദി തകര്‍ന്നു; കെ മുരളീധരനും അണികളും താഴെ വീണു