Webdunia - Bharat's app for daily news and videos

Install App

വെള്ളം കോരിവെച്ചിരുന്നു, എന്തു ചെയ്യാം കോൺഗ്രസ് അതെടുത്തോണ്ട് പോയി; തോറ്റതിൽ നിരാശ പരസ്യമാക്കി ബിജെപി

മാതൃഭൂമി ചാനല്‍ ചര്‍ച്ചയിലാണ് ഗോപാലകൃഷ്ണന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

Webdunia
വ്യാഴം, 23 മെയ് 2019 (14:20 IST)
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാന്‍ സാധിക്കാത്തതിന്റെ നിരാശ പരസ്യമാക്കി ബിജെപി നേതാക്കൾ‍. ‘ഞങ്ങള്‍ കോരിവച്ച വെള്ളം കോണ്‍ഗ്രസ് എടുത്തുകൊണ്ട് പോയി’ എന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. മാതൃഭൂമി ചാനല്‍ ചര്‍ച്ചയിലാണ് ഗോപാലകൃഷ്ണന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
 
 
ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ത്തുകൊണ്ട് ബിജെപി നടത്തിയ പ്രക്ഷോഭങ്ങള്‍ ഗുണം ചെയ്തത് കോണ്‍ഗ്രസിനാണെന്നാണ് ബിജെപി നേതാക്കള്‍ വിലയിരുത്തുന്നത്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിച്ച് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകുമെന്ന കണക്കു കൂട്ടലിലായിരുന്നു ബിജെപി നേതാക്കൾ‍.
 
എന്നാല്‍ ഇക്കുറിയും ഒരു സീറ്റ് പോലും കേരളത്തില്‍ നേടാന്‍ ബിജെപിയ്ക്ക് സാധിച്ചില്ല. മാത്രമല്ല, കേരളത്തില്‍ യുഡിഎഫ് തൂത്തുവാരിയുള്ള ജയം നേടിയെടുക്കുകയും ചെയ്തു. ഇരുപത് സീറ്റുകളില്‍ 19 സീറ്റും യുഡിഎഫ് നേടിയപ്പോള്‍ ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചത്. ഭൂരിഭാഗം യുഡിഎഫ് സ്ഥാനാര്‍ത്ഥികളും അമ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം നേടുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments